അഭിമന്യു വധക്കേസ്:പ്രതികളെ പിടികൂടാത്തതിൽ പരിഹസിച്ച് അഡ്വ.ജയശങ്കറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

0
58

തിരുവനന്തപുരം:അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തിന്റെ ഒന്നാം വാർഷികത്തിൽ സിപിഐഎമ്മും, എസ് എഫ് ഐയും നാടെങ്ങും വിവിധ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ സർക്കാരിനെ പരിഹാസ രൂപേണ വിമർശിച്ച് അഡ്വ.ജയശങ്കർ .ഇക്കൊല്ലം അല്ലെങ്കിൽ അടുത്ത കൊല്ലം അതുമല്ലെങ്കിൽ അതിന്റെ അടുത്ത കൊല്ലം പ്രതികളെ പിടികൂടുമായിരിക്കും എന്നാണ് അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നത്. ആറ് പ്രതികളുള്ള കേസിൽ അഭിമന്യുവിനെ കുത്തി വീഴ്ത്തിയ പ്രധാന പ്രതിയടക്കം രണ്ട് പ്രതികളെ പൊലീസിന് ഇതുവരെ അറസ്റ്റുചെയ്യാൻ സാധിച്ചിട്ടില്ല. 2018 ജൂലൈ രണ്ടിന് പുലർച്ചെയാണ് എറണാകുളം മഹാരാജാസ് കോളേജ് രണ്ടാം വർഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയായ അഭിമന്യു കോളേജിന് പിൻഭാഗത്തെ റോഡിനുസമീപം കുത്തേറ്റുവീണത്. നവാഗതരെ സ്വാഗതം ചെയ്യുന്ന എസ്എഫ്ഐയുടെ ചുവരെഴുത്ത് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ മായ്ച്ചുകളഞ്ഞതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയിലായിരുന്നു കൊലപാതകം. വ‌ർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ക്യാമ്പസിൽ ഒരു വിദ്യാര്‍ത്ഥി രാഷ്ട്രീയ സംഘർഷത്തിൽ കൊല്ലപ്പെട്ടത് വലിയ കോളിളക്കം ഉണ്ടാക്കി. 16 പ്രതികളെ ഉൾപ്പെടുത്തി പൊലീസ് കുറ്റപത്രം സമർപ്പിച്ചെങ്കിലും അഭിമന്യുവിനെ കുത്തിയ പനങ്ങാട് സ്വദേശി സഹൽ, സുഹൃത്ത് അ‍ര്‍ജുനെ കുത്തി പരുക്കേൽപ്പിച്ച ഷഹീം എന്നീ പ്രതികളെ ഇതുവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.