
കൊച്ചി : ജനങ്ങൾ ഉൽസവമാക്കി കൊച്ചി ലുലു മോളിലെ രാത്രികാല ഷോപ്പിംഗ്.
വ്യാഴാഴ്ച്ച അർദ്ധരാത്രി മുതൽ ലുലുമാളിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ. കഴിഞ്ഞ ദിവസം രാത്രി 12ന് തുടങ്ങിയ 50 ശതമാനം വിലക്കുറവിന്റെ വിൽപ്പനയായ ലുലു ഓൺ സെയിലിനോടനുബന്ധിച്ചാണ് ‘മിഡ് നൈറ്റ് സെയിൽ’ സംഘടിപ്പിച്ചത്. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നിവിടങ്ങളിലേക്കായിരുന്നു ആളുകളുടെ ഒഴുക്ക്.
ലുലു മാളിലെ ഭൂരിപക്ഷം ഷോപ്പുകളും മിഡ് നൈറ്റ്സെയിൽ ദിവസം തുറന്നിരുന്നു. മാളിലെ സിനിമ സോണായ പിവിആർ സിനിമസ് മൂന്ന് പ്രത്യേക പ്രദർശനങ്ങളും നടത്തി. മൂന്നാം നിലയിലെ ഫുഡ് കോർട്ടും എന്റർടെയിൻമെന്റ് വിഭാഗമായ സ്പാർക്കീസും പ്രവർത്തിച്ചപ്പോൾ ഇവിടെയും നല്ല തിരക്കായിരുന്നു.
കുട്ടികളും സ്ത്രീകളും ഉൾപ്പെടെ പുലരുവോളം മാളിൽ ചിലവഴിച്ചു. രാത്രി II മുതൽ രാവിലെ അഞ്ചുവരെ പ്രത്യേക കലാ പരിപാടികയും സംഘടിപ്പിച്ചു.
ശനി, ഞായർ ദിവസങ്ങളിൽ രാവിലെ എട്ടിന് തുറന്ന് രാത്രി 12 ന് മാൾ അടയ്ക്കും. മാളിലെ ഭൂരിപക്ഷം ഷോപ്പുകളിലും 5O ശതമാനം വില കുറവാണ് വാഗ്ദാനം.