വിദ്യാഭ്യാസ വായ്പക്ക് അപേക്ഷിക്കാം

0
20

സര്‍വകലാശാലകളും അംഗീകൃത കോളേജുകളും നടത്തുന്ന വിവിധ ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ക്കും പ്രൊഫഷണല്‍ വൊക്കേഷണല്‍ കോഴ്സകൾക്കും വിദേശ ഉപരിപഠന കോഴ്സ്‌കൾക്കുമുള്ള വിദ്യാഭ്യാസ വായ്പ പദ്ധതിയുടെ ‘ഓൺലൈൻ അപേക്ഷകൾ സ്വീകരിച്ച് തുടങ്ങി.  39 ബാങ്കുകളുടെ 70ൽ പരം വായ്പാ പദ്ധതി കളിലേക്ക്  ഇപ്പോൾ അപേക്ഷിക്കാം.

അപേക്ഷിക്കുന്നതിന് ആവശ്യമായ രേഖകൾ ഇവയെല്ലാമാണ്: (1) എഡ്യൂക്കേഷൻ ക്വാളിഫിക്കേഷൻ സർട്ടിഫിക്കറ്റുകൾ, (2) അഡ്മിഷൻ ലെറ്റർ, (3) ഫീസ് ഡീറ്റൈൽസ്, (4) വരുമാന സർട്ടിഫിക്കറ്റ്, (5) പാൻ കാർഡ് (നിര്ബന്ധമില്ല), (6) ആധാർ കാർഡ്(Optional), (7) ബാങ്ക് അക്കൊണ്ട് വിവരങ്ങൾ.

മെറിറ്റ് അടിസ്ഥാനത്തിൽ കിട്ടിയ അഡ്മിഷൻ മാത്രമേ ലോണിന് പരിഗണിക്കുകയുള്ളൂ. അഡ്മിഷൻ കത്തിൽ അത് മെറിറ്റ് അടിസ്ഥാനത്തിലുള്ളതാണോ എന്ന് ഉറപ്പ് വരുത്തണം. 2.4 ലക്ഷം വരെ ഉളള ലോൺ തുകയ്ക്ക് ബാങ്കിന് ഈട് നൽകേണ്ടതില്ല.  അംഗീകൃത യൂണിവേഴ്‌സിറ്റി/കോളേജ് അഡ്മിഷനുകൾക്ക് മാത്രമേ ലോൺ ലഭിക്കൂ. അംഗീകരമുള്ളതാണ് എന്ന് തെളിയിക്കുന്ന രേഖകളുടെ കോപ്പി കോളേജിൽ നിന്ന് വാങ്ങണം.

ഒരു തവണ ആപ്ലിക്കേഷൻ സമർപ്പിച്ചാൽ തിരുത്തുന്നതിനോ പുതിയത് സമർപ്പിക്കാനോ സാധിക്കില്ല. അതിനാൽ പരമാവധി തെറ്റുകൾ വരാതെ നോക്കണം. പരമാവധി മൂന്ന് ബാങ്കുകളിലേക്ക് ഒരേ സമയം അപേക്ഷിക്കാം. അപേക്ഷകർ ഒരു ബാങ്കിലേക്കാണ് അപേക്ഷിക്കേണ്ടതെങ്കിലും മറ്റ് രണ്ട് ബാങ്കുകൾ കൂടി വയ്ക്കുന്നത് നല്ലതാണ്.

ഏതെങ്കിലും കാരണവശാൽ ഒരു ബാങ്ക് അപേക്ഷ നിരസിച്ചാൽ മറ്റ് ബാങ്കുകളെ സമീപിക്കാം.. എന്നാൽ അപേക്ഷ സബ്മിറ്റ് ചെയ്ത ശേഷം മറ്റു ബാങ്കുകളിലേക്ക് അപേക്ഷിക്കാൻ പറ്റില്ലഅതിനാൽ ആദ്യം തന്നെ മൂന്ന് ബാങ്കുകൾ തെരഞ്ഞെടുക്കണം.

വിദ്യാർഥിയാണ് അപേക്ഷകൻ/അപേക്ഷക എങ്കിലും ഒപ്പം അപേക്ഷകരായി മാതാ-പിതാക്കളുടെയോ രക്ഷകർത്താവിന്റെയോ വിവരങ്ങൾ കൂടി നൽകണം. പാൻ കാർഡ് നിര്ബന്ധമല്ലെങ്കിലും ലോൺ പ്രോസസിങ് സന്ദർഭത്തിൽ അത്യാവശ്യമായി വരാം. അപേക്ഷകർക്കും രക്ഷാകർത്താക്കൾക്കും പാൻ കാർഡ് ഉണ്ടെന്ന് ഉറപ്പ് വരുത്തണം.

സൈറ്റിൽ എട്ടിൽ  അധികം രേഖകൾ അപ്‌ലോഡ് ചെയ്യാൻ ചോദിക്കുന്നുണ്ടെങ്കിലും നിർബന്ധമായും യോഗ്യതാ സർട്ടിഫിക്കറ്റ്, പ്രവേശനക്കത്ത്, ഫീസ് വിവരങ്ങൾ, വരുമാന സർട്ടിഫിക്കറ്റ് എന്നിവ അപ്‍ലോഡ് ചെയ്യണം. മറ്റ് രേഖകൾ ബാങ്കിൽ നേരിട്ട് സമർപ്പിച്ചാൽ മതിയാകും. . അപേക്ഷിക്കുമ്പോൾ കിട്ടുന്ന രസീതിന്റെ പ്രിന്റും മതിയായ രേഖകളുമായി വേണം ബാങ്കിനെ സമീപിക്കാൻ.