കാലിഫോർണിയയിൽ ഭൂചലനം ; റിക്ടർ സ്കെയിൽ തീവ്രത 7 .1

0
97

അമേരിക്കയിലെ സതേണ്‍ കാലിഫോര്‍ണിയയില്‍ വെള്ളിയാഴ്ച ശക്തമായ ഭൂചലനം. പ്രദേശിക സമയം രാത്രി 8.20 ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രതയുള്ള ഭൂകമ്ബം അനുഭവപ്പെട്ടത്. ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ചില കെട്ടിടങ്ങളില്‍ തീപിടുത്തമുണ്ടായി. വീടുകളുടെ അടിത്തറയില്‍ വരെ വിള്ളലുകള്‍ ഉണ്ടായി.

രണ്ട് പതിറ്റാണ്ടിനു ശേഷമാണ് ഇത്രയും ശക്തമായ ഭൂചലനം അമേരിക്കയില്‍ അനുഭവപ്പെടുന്നത്. 1999ല്‍ ഇതേമേഖലയില്‍ 7.1 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായത്. വ്യാഴാഴ്ച രാവിലെ 6.4 തീവ്രതയുള്ള ഭൂചലനം മേഖലയില്‍ അനുഭവപ്പെട്ടിരുന്നു. ഏതാനും പേര്‍ പരിക്കേറ്റ് ചികിത്സയിലാണെന്നും റിപ്പോര്‍ട്ടുണ്ട്.

ഗ്യാസ് പൈപ്പ്‌ലൈന്‍ പൊട്ടി രണ്ടു വീടുകള്‍ക്ക് തീപിടിച്ചു.മെട്രോ സര്‍വീസുകള്‍ അടക്കം നിര്‍ത്തിവച്ചതോടെ യാത്രക്കാര്‍ ഏറെ പ്രതിസന്ധിയിലായി.