ബഹ്‌റൈനിൽ മക്കളുടെ കണ്മുന്നിൽ, മലയാളി മുങ്ങിമരിച്ചു

0
59

മനാമ : ബഹ്റൈനില്‍ മലയാളി മുങ്ങിമരിച്ചു. ഇരിഞ്ഞാലക്കുട പടിയൂര്‍ രഞ്ജിത് കാരയില്‍ (42) ആണ് ഇന്നലെ വൈകുന്നേരം അഞ്ചരയോടെ ബഹ്റൈനിലെ ഉമ്മുല്‍ഹംസത്തെ നീന്തല്‍ക്കുളത്തിലാണ് മുങ്ങി മരിച്ചത്.

കുട്ടികളുടെ കണ്മുന്നിലാണ് പിതാവ് വെള്ളത്തിൽ താഴ്ന്നു പോയത്. കുട്ടികൾ ഇക്കാര്യം അമ്മയോട് പറയുകയും, അവർ എത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഭാര്യ സിനി രഞ്ചിത്ത്. മക്കള്‍ ശ്രീഹരി (മൂന്നാം ക്ലാസ്), ഹരിത രഞ്ചിത്ത് (ഒന്നാം ക്ലാസ്).