അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ ഘടിപ്പിക്കാത്ത വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യില്ല

0
69

തിരുവനന്തപുരം: വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ ഘടിപ്പിച്ച് നാളെത്തന്നെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വാഹന ഡീലര്‍മാര്‍ക്കു ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദ്ദേശം നല്‍കി.ഈ വര്‍ഷം ഏപ്രില്‍ മുതല്‍ വിറ്റുപോയ വാഹനങ്ങള്‍ക്കാണ് നിര്‍ദേശം ബാധകമാകുക. നിര്‍ദ്ദേശം അനുസരിക്കാതെയിരുന്നാല്‍ അടുത്ത ദിവസം മുതല്‍ ഇത്തരം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു നല്‍കില്ലെന്നും അറിയിച്ചിട്ടുണ്ട്.

ഇത്തരം നമ്പര്‍ പ്‌ളേറ്റുകള്‍ ഘടിപ്പിച്ച് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ജൂണ്‍ 27നകം കൈപ്പറ്റണമെന്നായിരുന്നു മോട്ടോര്‍വാഹന വകുപ്പ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഇതിന് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുമായി നടത്തിയ ചര്‍ച്ചയില്‍ ഡീലര്‍മാര്‍ വ്യക്തമാക്കി. തുടര്‍ന്ന് ജൂലൈ 8വരെ സമയം നീട്ടി നല്‍കി.

അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ ഘടിപ്പിക്കാത്തതിനാല്‍ മൂന്നുമാസത്തിനിടെ വിറ്റഴിച്ച 120000 വാഹനങ്ങളുടെ ആര്‍.സി ബുക്കുകള്‍ വിതരണം ചെയ്യാനാകാത്ത സാഹചര്യത്തിലായിരുന്നു മോട്ടോര്‍ വാഹനവകുപ്പ് കര്‍ശന നടപടികളിലേക്ക് കടന്നത്. വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ തടയാന്‍ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 2018 ഭേദഗതി വരുത്തിയാണ് പുതിയ ഉത്തരവിറക്കിയത്.