നീലേശ്വരത്ത് ക്ഷേത്രത്തില്‍ കവര്‍ച്ച

0
25

കാസര്‍കോട്: നീലേശ്വരത്ത് ക്ഷേത്രത്തില്‍ മോഷണം. പേരാലില്‍ ചിര്‍മ്മഭാഗവതി ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത് തിരുവാഭരങ്ങളും വെള്ളി ആഭരണങ്ങളും ഉള്‍പ്പെടെ മോഷണം പോയി. മുപ്പത് പവനോളം സ്വര്‍ണാഭരണങ്ങളും കാല്‍ കിലോ വെള്ളി ആഭരണങ്ങളുമാണ് നഷ്ടമായത്.

ക്ഷേത്രത്തിനുള്ളിലെ കലവറയില്‍ നിന്നുമാണ് മോഷണം പോയത് എന്ന് അധികൃതര്‍ പറയുന്നു. ആഭരണങ്ങളോടൊപ്പം വിലപിടിപ്പുള്ള താളിയോലഗ്രന്ധങ്ങളും നഷ്ടമായിട്ടുണ്ട്.