പിതൃത്വത്തിൽ സംശയം ; അച്ഛൻ കുഞ്ഞിനെ മർദിച്ചു കൊന്നു

0
34

മൈസൂര്‍ : പിതൃത്വത്തില്‍ സംശയം തോന്നിയ പിതാവ് രണ്ട് വയസ്സുകാരനെ കൊലപ്പെടുത്തി. മൈസൂരില്‍ ഹുന്‍സൂറിലാണ് സംഭവം. കൗശൽ എന്ന കുഞ്ഞാണ് പിതാവിന്റെ ക്രൂരതയ്ക്ക് ഇരയായത്‌. സംഭവത്തില്‍ കുഞ്ഞിന്റെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ശശികുമാര്‍ ഭാര്യ പരിമളവുമായി കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലി നിരന്തരമായി വഴക്കിട്ടിരുന്നതായി പരിമളത്തിന്റെ ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. അഞ്ച് വര്‍ഷം മുൻപാണ് ഇരുവരും പ്രണയിച്ച്‌ വിവാഹം കഴിച്ചത്. വഴക്കിട്ടു പിഞ്ഞിരുന്ന ഇരുവരും ആറ് മാസം മുൻപാണ് വീണ്ടും ഒന്നിച്ചത്.

പരിമളത്തിന് അവിഹിതബന്ധമുണ്ടെന്ന സംശയത്തില്‍ വഴക്കു തുടർന്നിരുന്നു. ഇരുവരുടെയും രണ്ടാമത്തെ മകന്‍ കൗശല്‍ തന്റെ കുഞ്ഞല്ലെന്നാണ് ശശികുമാര്‍ പറഞ്ഞിരുന്നത്.

കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയം ഉന്നയിച്ച്‌ ഇയാള്‍ കൗശലിനെ നിരന്തരമായി ദേഹോപദ്രവമേല്‍പ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ക്രൂരമായി ആക്രമിച്ചതിനെ തുടർന്ന് അവശനായ കുഞ്ഞിനെ അയല്‍വാസികളാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് ചികിത്സയിലിരിക്കെ മരിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.