
കുവൈത്ത് സിറ്റി: ഇറാനിലും കുവൈത്തിലും രാവിലെ പത്തു മണിയോടെ നേരിയ രീതിയിലുള്ള ഭൂചലനം അനുഭവപ്പെട്ടു.വെസ്റ്റേണ്‍ ഇറാനില്‍ റിക്ടര്‍ സ്കെയിലില്‍ 5.5 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇതിന്റെ ഭാഗമായാണ് കുവൈത്തില്‍ അനുഭവപ്പെട്ടതെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും കുവൈത്ത് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കുവൈത്ത് സിറ്റി, സാല്‍മിയ, ഹാവല്ലി, ജഹ്ര മേഖലകളിലാണ് ഭൂചലനം ഉണ്ടായത് .