നാളികേര കൃഷി പ്രോത്സാഹിപ്പിക്കണം:മുഖ്യമന്ത്രി

0
78

സ്വന്തം പറമ്പുകളിൽ തെങ്ങിൻ തൈകൾ നട്ടു പിടിപ്പിക്കുന്നതിലൂടെ നാളികേരത്തിന്റെ ക്ഷാമം ഒരു പരിധി വരെ കുറക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കേര കേരളം, സമൃദ്ധ കേരളം പദ്ധതിയുടെ ഭാഗമായുള്ള തെങ്ങിന്‍തൈകളുടെ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വേങ്ങേരി നഗര കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

നാളികേരത്തിന്റെ ഉത്പാദനം വർധിപ്പിക്കുന്നതിനായി വിവിധ ഏജൻസികളുമായി ചർച്ച നടത്തി തെങ്ങിൻതൈകൾ എത്തിക്കും.സംസ്‌ഥാനത്തൊട്ടാകെ പത്തു വർഷത്തിനകം രണ്ട് കോടി തെങ്ങിൻതൈകൾ വിതരണം ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 500 തദ്ദേശസ്ഥാപനങ്ങള്‍ക്കാണ് തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യുന്നത്.നാളികേര കൃഷി വ്യാപിപ്പിക്കുന്നതിലൂടെ അനുബന്ധ ഉത്പന്നങ്ങളുടെ നിർമാണത്തിന് ആവശ്യമായ ചകിരിയും,ചിരട്ടയ്ക്കും മറ്റ് സംസ്‌ഥാനത്തെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ കഴിയും.

ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ വീഡിയോ പ്രോഗ്രാമായ നൂറുമേനിയുടെ സംപ്രേഷണത്തിന്റെയും എഫ് ഐബി യൂട്യൂബ് ചാനല്‍ ലൈവ് സ്ട്രീമിംഗിന്റെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.പ്രളയൻതാരം കേരളത്തിന്റെ കാർഷിക മേഖലക്ക് ആവശ്യമായ ധനസഹായം കേന്ദ ബഡ്ജറ്റിൽ ആവശ്യപെട്ടിരുന്നെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു.