പരിക്ക്; ഇംഗ്ലണ്ട് സ്പിന്നര്‍ ആദില്‍ റഷീദ് സെമിയില്‍ കളിച്ചേക്കില്ല

0
33

വലിയ പ്രതീക്ഷകളോടെ ലോകകപ്പിനെത്തിയെങ്കിലും പ്രതീക്ഷിച്ച മികവ് ടൂര്‍ണമെന്റില്‍ പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത താരമാണ് ഇംഗ്ലണ്ട് സ്പിന്നര്‍ ആദില്‍ റഷീദ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇംഗ്ലണ്ടിനായി കളിച്ച 9 മത്സരങ്ങളിലും പ്ലേയിംഗ് ഇലവനില്‍ ഇടം പിടിച്ച റഷീദിന് 8 വിക്കറ്റുകളാണ് ഇത് വരെ നേടാനായത്. തോളിനേറ്റ പരിക്ക് താരത്തിന്റെ പ്രകടനത്തെ ബാധിക്കുന്നതായും, പരിക്കാണ് റാഷിദിന്റെ മങ്ങിയ ഫോമിന് കാരണമെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.തോളിനേറ്റ പരിക്ക് മൂലം ലോകകപ്പിന്റെ സെമി‌ഫൈനലില്‍ റാഷിദ് കളിച്ചേക്കില്ലെന്ന് പോലും അഭ്യൂഹങ്ങളുണ്ടായി.

ഇപ്പോളിതാ തന്റെ പരിക്കിന്റെ കാര്യത്തില്‍ കൂടുതല്‍ വ്യക്തത‌വരുത്തി റഷീദ് തന്നെ രംഗത്തെത്തി. താന്‍ 100 ശതമാനം ഫിറ്റാണെന്നും, സെമി‌ഫൈനലില്‍ കളിക്കാനുണ്ടാകുമെന്നുംകഴിഞ്ഞ ദിവസം ആദില്‍ റഷീദ് തന്നെയാണ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. 2015 ലെ ഏകദിന ലോകകപ്പിന് ശേഷം 2019 ലോകകപ്പിന് മുന്‍പ് വരെ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകളെടുത്ത താരമാണ് റഷീദ് (129). ഈ ലോകകപ്പിനെത്തുമ്ബോള്‍ തോളിനേറ്റ പരിക്ക് റാഷിദിനെ അലട്ടിയിരുന്നു‌. ഈ പരിക്കിന് ഇഞ്ചക്ഷന്‍ എടുത്തതിന് ശേഷമായിരുന്നു റാഷിദ് ലോകകപ്പില്‍ കളിക്കാനിറങ്ങിയതും.