വൈദ്യുതി ചാര്‍ജ് വര്‍ധനക്കെതിരെ ചെന്നിത്തല

0
22

വൈദ്യുതി ചാര്‍ജ് വര്‍ധന ഇരുട്ടടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ജനങ്ങളെ ഷോക്കടിപ്പിക്കുന്നു. കുടിശ്ശിക പിരിക്കാതെ ജനങ്ങളുടെ തലയിൽ ഭാരം ഏൽപ്പിക്കുന്നത് പ്രതിഷേധാർഹമാണെന്നും ചെന്നിത്തല മലപ്പുറത്ത് പറഞ്ഞു.

6.8 ശതമാനമാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചത്. വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗത്തിന് 18 രൂപയും 100 യൂണിറ്റ് വരെയുള്ള ഉപയോഗത്തിനു 42 രൂപ വരെയും വര്‍ധിക്കും. നിരക്ക് വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തിലാകും. അതേസമയം പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് വർധന ബാധകമല്ല.