ഇനി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ എത്തും

0
81

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കീഴില്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് ആരംഭിക്കുന്നതിന് അംഗീകാരം. ഊബര്‍ , ഓല മാതൃകയില്‍ ടാക്‌സി സര്‍വീസിന് ഐ ടി വകുപ്പ് പച്ചക്കൊടി കാണിച്ചു.പദ്ധതി രേഖ പരിശോധിച്ച ശേഷം പ്രായോഗികമാണെന്ന് റിപ്പോര്‍ട്ട് തൊഴില്‍ വകുപ്പിന് കൈമാറി.

ഇ​തോ​ടെ സ​ര്‍​ക്കാ​ര്‍ വ​ക ഒാ​ണ്‍​ലൈ​ന്‍ ടാ​ക്​​സി സ​ര്‍​വി​സി​നാ​ണ്​ വ​ഴി തു​റ​ക്കു​ന്ന​ത്.  ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ കാ​റു​ക​ളും പി​ന്നീ​ട്​ ഓട്ടോ​ക​​ളും ഒാ​ണ്‍​ലൈ​ന്‍ ശൃം​ഖ​ല​യു​ടെ ഭാ​ഗ​മാ​കും.  മോട്ടോര്‍ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യി​ല്‍ അം​ഗ​ങ്ങ​ളാ​യ ടാ​ക്​​സി തൊ​ഴി​ലാ​ളി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ്​ ടാ​ക്​​സി ശൃം​ഖ​ല​യൊ​രു​ക്കു​ന്ന​ത്. ​തൊ​ഴി​ല്‍​വ​കു​പ്പി​ന്​ പു​റ​മേ ഐ ടി , മോട്ടോര്‍ ​വാ​ഹ​ന​വ​കു​പ്പ്, ലീ​ഗ​ല്‍ മെ​ട്രോ​ള​ജി, പൊ​ലീ​സ്​ എന്നിവയുടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ സം​രം​ഭം.

സ്വ​കാ​ര്യ ഒാ​ണ്‍​ലൈ​ന്‍ ടാ​ക്സി ഏ​ജ​ന്‍​സി​ക​ള​ു​ടെ ക​ട​ന്നു​ക​യ​റ്റം ചെ​റു​ക്കാ​നും ഒ​പ്പം നേരത്തേ തന്നെ ഇൗ ​രം​ഗ​ത്തു​ള്ള​വ​ര്‍​ക്ക്​ കൂ​ടു​ത​ല്‍ സാ​ധ്യ​ത​ക​ള്‍ ഉ​റ​പ്പു​വ​രു​ത്താ​നും കഴിയുമെന്നാണ് ​ തൊ​ഴി​ല്‍​ വകുപ്പിന്റെവി​ല​യി​രു​ത്ത​ല്‍. മോട്ടോര്‍ വാ​ഹ​ന​വ​കു​പ്പ്​ നി​ശ്ച​യി​ച്ച നി​ര​ക്കു​ക​ളാ​ണ്​ ഒാ​ണ്‍​ലൈ​ന്‍ ടാ​ക്​​സി​ക​ള്‍​ക്കും ബാ​ധ​ക​മാ​ക്കു​ക.