
തിരുവനന്തപുരം: പ്രവാസി നിക്ഷേപ കമ്പനിയുടെ രൂപീകരണം യാഥാർഥ്യമാകുന്നു. പ്രവാസി മലയാളികളില്‍ നിന്നും ഓഹരി മൂലധനം സമാഹരിച്ച് എന്‍.ആര്.കെ ഇന്‍വെസ്റ്റ്മെന്റ് കമ്ബനി രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
പ്രവാസി മലയാളികളിൽ നിന്നും 74 ശതമാനം ഓഹരി മൂലധനാമാണ് സമാഹരിക്കുക 26 ശതമാനം ഓഹരി സര്‍ക്കാരിലായിരിക്കും.പ്രവാസി നിക്ഷേപം ഉപയോഗപ്പെടുത്തി വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം. ഇതിനു വേണ്ടി പ്രത്യേക ഉദേശ കമ്പനി സബ്സിഡിയറി ഹോള്‍ഡിങ് കമ്പനി കീഴില്‍ രൂപീകരിക്കാവുന്നതാണ്. ലോക കേരള സഭയുടെ സ്റ്റാന്റിങ് കമ്മിറ്റികള്‍ സമര്‍പ്പിച്ച ശുപാര്‍ശകളില്‍ പ്രധാനപ്പെട്ടതാണ് പ്രവാസി നിക്ഷേപ കമ്പനി രൂപീകരണം.കമ്പനി സ്പെഷ്യല്‍ ഓഫീസറായി നോര്‍ക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കാനും തീരുമാനിച്ചു.
കേരളത്തിന്റെ വികസനത്തിൽ ഊന്നിക്കൊണ്ടായിരിക്കും കമ്പനിയുടെ പ്രവർത്തനങ്ങൾ എന്‍.ആര്.ഐ ടൗണ്‍ഷിപ്പുകളുടെ നിര്‍മാണം, പശ്ചാത്തല സൗകര്യ വികസനം മുതലായ മേഖലകളില്‍ പദ്ധതികള്‍ നടപ്പാക്കാന്‍ ഉദ്ദേശിചുകൂടിയാണ് കമ്പനി നിലവിൽ വരുന്നത് .