ധോണിയുടെ റൺഔട്ടിന് പിന്നിൽ അമ്പയറിങ് പിഴവ്

0
507

മാഞ്ചസ്റ്റർ:സെമിയിൽ ഇന്ത്യ ന്യൂസിലൻഡിനോട് തോറ്റതിന് പിന്നാലെ ധോണിയുടെ റൺഔട്ടിനെ ചൊല്ലിയുള്ള വിവാദം പുകയുന്നു.ധോണി റൺഔട്ട് ആകുന്നതിന് തൊട്ട് മുൻപുള്ള പന്തിൽ ന്യൂസിലാൻഡ് ആറ് ഫീൽഡർമാരെ ബൗണ്ടറി ലൈനിൽ നിർത്തിയ സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്.നിയമമനുസരിച്ചു അവസാന പത്തോവർ പവർപ്ലേയിൽ അഞ്ചു ഫീൽഡർമാർ മാത്രമേ ബൗണ്ടറി ലൈനിൽ നിൽക്കാൻ പാടുള്ളു.എന്നാൽ ന്യൂസീലൻഡ് ഇവിടെ ആറ് ഫീൽഡർമാരെ നിർത്തി .

ധോണി ഔട്ടായ പന്തിന് തൊട്ടു മുമ്പ് സ്റ്റാര്‍ സ്പോര്‍ട്സ് പുറത്തുവിട്ട ഫീല്‍ഡിംഗ് പൊസിഷനിന്റെ ഗ്രാഫിക്സിലും ഇക്കാര്യം വ്യക്തമാണ്.ഇത് അമ്പയർമാർ കണ്ടിരുന്നെങ്കിൽ 49-ാം ഓവറിലെ മൂന്നാം പന്ത് ഇന്ത്യക്ക് ഫ്രീഹിറ്റ് ആയി ലഭിക്കുമായിരുന്നു.അങ്ങനെ ആയിരുന്നെങ്കിൽ ധോണിക് രണ്ടാം റണ്ണിന് വേണ്ടി ഓടി പുറത്താകേണ്ടി വരില്ലായിരുന്നു. 49-ാം ഓവര്‍ എറിഞ്ഞ ലോക്കി ഫെര്‍ഗൂസനും ട്രെന്റ് ബോള്‍ട്ടും ചേര്‍ന്നാണ് അതിന് തൊട്ടു മുമ്പുള്ള പന്തില്‍ ഫീല്‍ഡ് സെറ്റ് ചെയ്തതത്. തേര്‍ഡ് മാനിലുള്ള ഫീല്‍ഡറെ 30വാര സര്‍ക്കിളിനകത്തേക്ക് ഇറക്കി നിര്‍ത്താതെ ഫൈന്‍ ലെഗ് ഫീല്‍ഡറെ ബൗണ്ടറിയിലേക്ക് കയറ്റി നിര്‍ത്തിയതാണ് ആറ് ഫീല്‍ഡര്‍മാര്‍ ബൗണ്ടറി ലൈനില്‍ വരാന്‍ കാരണമായത്. ഈ പിഴവ് കിവീസ് ക്യാപ്റ്റൻ ശ്രദ്ധിച്ചതുമില്ല.


അമ്പയറിങ് പിഴവിനെക്കുറിച്ചു നേരത്തെയും പരാതികൾ ഉയർന്നിരുന്നു.മികച്ച ഫിനിഷറായ ധോണി ദുർഘട സാഹചര്യങ്ങളിലും ക്ഷമയോടെ കളിച്ചു ഇന്ത്യയെ വിജയത്തിൽ എത്തിച്ചിട്ടുണ്ട്.മുൻനിര ബാറ്റസ്മാൻമാർ എല്ലാവരും പുറത്തായപ്പോൾ എല്ലാവരുടെയും പ്രതീക്ഷ ധോണിയിലായിരുന്നു.ഈ സാഹചര്യത്തിലാണ് ധോണിയുടെ റൺഔട്ട് ഇന്ത്യയുടെ ഫൈനൽ സാധ്യതയെ അവസാനിപ്പിച്ചത്.മത്സരത്തിൽ ജഡേജ -ധോണി കൂട്ടുകെട്ട് നൂറ് റൺസ് എടുത്തിരുന്നു.