ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുക്കാന്‍ ഇറാന്‍ ശ്രമം; പ്രതിരോധം തീര്‍ത്ത് എച്ച്എംഎസ് മോണ്‍ട്രോസ് തോക്കുകള്‍

0
40

ബ്രിട്ടീഷ് എണ്ണ കപ്പല്‍ പിടിച്ചടക്കാന്‍ ശ്രമിച്ച് ഇറാന്‍. ഇറാന്റെ പരിശ്രമം തകര്‍ത്ത് എച്ച്എംഎസ് മോണ്‍ട്രോസ് തോക്കുകള്‍. ബ്രിട്ടീഷ് ഹെറിട്ടേജ് ടാങ്കര്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലയില്‍ ഹോര്‍മുസ് കടലിടുക്ക് കടക്കുമ്ബോഴായിരുന്നു ഇറാന്റെ ആക്രമണശ്രമം.

എണ്ണക്കപ്പല്‍ ഗതിമാറ്റി ഇറാന്റെ സമുദ്രാതിര്‍ത്തിയില്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടങ്കിലും എണ്ണക്കപ്പലിന് അകമ്ബടി സേവിച്ചിരുന്ന ബ്രിട്ടീഷ് നാവികസേനയുടെ എച്ച്‌എംഎസ് മോണ്‍ട്രോസ്, തോക്കുകള്‍ ഇറാന്‍ ബോട്ടുകള്‍ക്കു നേരെ തിരിച്ച്‌ മുന്നറിയിപ്പു നല്‍കുകയായികരുന്നു. എച്ച്‌എംഎസ് മോണ്‍ട്രോസിന്റെ മുന്നറിയിപ്പിനെ ഭയന്ന് ഇറാന്റെ ബോട്ടുകള്‍ പിന്മാറുകയായിരുന്നു.

മേഖലയില്‍ പറന്നിരുന്ന അമേരിക്കയുടെ യുദ്ധവിമാനം ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായും റിപ്പോര്‍ട്ടുണ്ട്. ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുക്കാന്‍ ഇറാന്‍ റെവലൂഷണറി ഗാര്‍ഡിന്റെ 5 സായുധ ബോട്ടുകള്‍ ശ്രമം നടത്തിയെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരാണ്‌ അറിയിച്ചത്.

സിറിയയിലേക്ക് എണ്ണയുമായി പോവുകയായിരുന്ന ഇറാന്റെ ഭീമന്‍ കപ്പലായ (സൂപ്പര്‍ ടാങ്കര്‍) ദ ഗ്രേസ് 1 ബ്രിട്ടന്‍ വ്യാഴാഴ്ച ബ്രിട്ടീഷ് അധീനതയിലുള്ള ജിബ്രാള്‍ട്ടറില്‍ വെച്ച്‌ പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് തങ്ങളുടെ എണ്ണ കപ്പല്‍ വിട്ടു തന്നില്ലെങ്കില്‍ ബ്രിട്ടീഷ് എണ്ണ കപ്പല്‍ പിടിച്ചെടുക്കമെന്ന് ടെഹ്റാനിലെ ബ്രിട്ടീഷ് നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ഇറാന്‍ അറിയിച്ചു.