അതിർത്തി കടന്നെത്തിയ പാക് ബാലന്റെ മൃതദേഹം ഇന്ത്യൻ സൈന്യം തിരികെ എത്തിച്ചു

0
46

ശ്രീനഗർ:ഗ്രാമത്തിലെ നദിയിൽ വീണ് മരിച്ച പാക് ബാലന്റെ മൃതദേഹം അതിർത്തി കടന്ന് ഇന്ത്യയിൽ എത്തി.ഇന്ത്യൻ സൈന്യം ബാലന്റെ മൃതദേഹം തിരികെ പാക്കിസ്ഥാൻ സൈന്യത്തെ ഏൽപ്പിക്കുകകയും ചെയ്‌തു.ഏറെ സുരക്ഷാ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യൻ സൈന്യത്തിന്റെ മനുഷ്യത്വം നിറഞ്ഞ ഈ പ്രവർത്തിക്ക് സോഷ്യൽമീഡിയയിലൂടെയും,അല്ലാതെയും കയ്യടി നൽകുകയാണ് ജനങ്ങൾ.

മൂന്ന് ദിവസം മുൻപാണ് പാക് അധീന കാശ്മീരിലെ മിനിമാര്‍ഗ് അസ്തൂര്‍ സ്വദേശിയായ 7 വയസുകാരൻ ആബിദ് ഷെയ്ഖിന്റെ മൃതദേഹം അച്ചൂര എന്ന ഗ്രാമത്തിൽ എത്തിയത്.കിഷന്‍ഗംഗ നദിയിലൂടെ ഒഴുകിയെത്തിയ മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

കുട്ടിയുടെ ഫോട്ടോ ഉപയോഗിച്ച്‌ കാണാതായെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഗ്രാമവാസിയാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. ഉടന്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ച്‌ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.