ഗ്രീന്‍ കാര്‍ഡിന് പരിധി ഒഴിവാക്കാന്‍ അമേരിക്ക; ഇന്ത്യക്കാര്‍ക്ക് ഗുണം

0
46
US President Donald Trump walks to Air Force One prior to departure from Andrews Air Force Base in Maryland, December 4, 2017, as Trump travels to Salt Lake City, Utah. / AFP PHOTO / SAUL LOEB (Photo credit should read SAUL LOEB/AFP/Getty Images)

വാഷിംഗ്ടണ്‍ : വിവിധ രാജ്യങ്ങള്‍ക്ക് നല്‍കുന്ന ഗ്രീന്‍ കാര്‍ഡിന്റെ വാര്‍ഷിക പരിധി ഒഴിവാക്കാനുള്ള ബില്ല് അമേരിക്കന്‍ പ്രതിനിധി സഭ പാസ്സാക്കി. ഇന്ത്യക്കാര്‍ക്ക് ഇത് ഏഴ് ശതമാനമായിരുന്നു. ഒപ്പം, കുടുംബമായി അമേരിക്കയിലേക്ക് മാറാന്‍ അപേക്ഷിക്കുന്നവര്‍ക്ക് വര്‍ഷം 7 ശതമാനം എന്നത് 15 ശതമാനമാക്കി ഉയര്‍ത്താനും ബില്ലില്‍ ശുപാര്‍ശയുണ്ട്.65 വോട്ടുകള്‍ക്കെതിരെ 365 വോട്ട് നേടിയാണ് ബില്ല് പ്രതിനിധി സഭ പാസ്സാക്കിയത്.അമേരിക്കയില്‍ സ്ഥിരമായി താമസിച്ച്‌ ജോലി ചെയ്യുന്നതിന് പ്രൊഫഷണല്‍സിന് നല്‍കുന്ന അനുമതിയാണ് ഗ്രീന്‍ കാര്‍ഡ്, ലീഗല്‍ പെര്‍മനന്റ് റസിഡന്‍സി കാര്‍ഡ്, എന്നാണ് പൂർണ്ണ രൂപം.

അമേരിക്കയില്‍ താമസിച്ച്‌ ജോലി ചെയ്യുന്ന ഐടി പ്രൊഫഷണലുകളുള്‍പ്പടെയുള്ള ഇന്ത്യക്കാര്‍ക്ക് ആശ്വാസമാണ് ഈ ബില്ല്. വിദഗ്ധ തൊഴിലാളികള്‍ക്ക് നിലവില്‍ ഗ്രീന്‍ കാര്‍ഡ് കിട്ടാന്‍ ഏറെക്കാലം കാത്തിരിക്കണം. ഗ്രീന്‍ കാര്‍ഡ് അനുവദിക്കുന്നതിന് പരിധി ഒഴിവാക്കിയാല്‍ അത് നിലവില്‍ അമേരിക്കയില്‍ ജോലി ചെയ്യുന്ന നിരവധിപ്പേര്‍ക്ക് ഗുണകരമാകും.