ജയ് ശ്രീറാം വിളിച്ചില്ല:മദ്രസ വിദ്യാർഥികൾക്ക് ക്രിക്കറ്റ് ബാറ്റ് കൊണ്ട് മർദ്ദനം

0
54

ഉന്നാവോ:ക്രിക്കറ്റ് കളിക്കിടെ മദ്രസ വിദ്യാർഥികളെ സംഘം ചേർന്ന് ബാറ്റ് കൊണ്ട് മർദിച്ചതായാണ് പരാതി.ഉന്നാവോയിലെ സാദര്‍ മേഖലയിലെ ദാറുല്‍ ഉലൂം ഫയിസേ ആം മദ്രസയിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് മർദ്ദനത്തിൽ പരിക്ക്.ആക്രമണത്തിനിടയ്ക്ക് ജയ് ശ്രീറാം എന്ന് വിളിക്കാൻ അക്രമി സംഘം ആവശ്യപ്പെട്ടെന്നും വിദ്യാർഥികൾ പറയുന്നു.

കണ്ടാലറിയാവുന്ന നാലുയുവാക്കളും തീവ്രവലത് സംഘടനയിലെ അംഗങ്ങളുമാണ് അക്രമണത്തിന് പിന്നിലെന്ന് മദ്രസയിലെ അധ്യാപകന്‍ ആരോപിച്ചു.ഓടി രക്ഷപെടാൻ ശ്രമിച്ച വിദ്യാർഥികളെ കല്ലെടുത്തെറിഞ്ഞെന്നും പരാതിയിൽ പറയുന്നു.

സംഭവം അറിഞ്ഞതിനെ തുടർന്ന് സ്‌ഥലത്തെത്തിയ പൊലീസാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്