പ്രവാസികൾക്കായി നോർക്കയുടെ എമർജൻസി ആംബുലൻസുകൾ

0
24

തിരുവനന്തപുരം:പ്രവാസികൾക്ക് ആശ്വാസമായി നോർക്ക റൂട്ട്സിന്റെ എമർജൻസി ആംബുലൻസ് സേവനം ലഭ്യമാകും.നോർക്ക റൂട്ട്സ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി സഹകരിച്ചാണ് പദ്ധതി ആവിഷ്കരിക്കുന്നത്.

ഇതോടെ വിദേശ രാജ്യങ്ങളിൽ നിന്ന് മരിക്കുന്നവരുടെ മൃതദേഹങ്ങൾ കണ്ണൂർ,തിരുവനന്തപുരം,കോഴിക്കോട്,കൊച്ചി,കണ്ണൂർ എന്നീ എയർപോർട്ടുകളിൽ നിന്ന് സൗജന്യമായി വീട്ടിൽ എത്തിക്കാൻ സാധിക്കും.കഴിഞ്ഞ വർഷം വിദേശത്തു വെച്ച് മരിച്ച 187പേരുടെ മൃതദേഹങ്ങൾ ഇത്തരത്തിൽ എത്തിക്കുവാൻ സാധിച്ചിട്ടുണ്ട്.

വിദേശത്തു നിന്നും രോഗബാധിതരായി എത്തുന്നവർക്കും ആംബുലൻസ് സേവനം ഉപയോഗിക്കാവുന്നതാണ്.ഈ സേവനം ആവശ്യമുള്ളവർക്ക്‌ നോർക്ക റൂട്സിന്റെ 8802012345 എന്ന നമ്പറിലോ norkaemergencyambulance@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്.