കുട്ടികളുടെ മൃതദേഹം തലയറുത്തു മാറ്റിയ നിലയിൽ:നരബലിയെന്ന് സംശയം

0
47

ജാർഖണ്ഡ്:ജാർഖണ്ഡിലെ ലതേഹാറിൽ 11 വയസ്സുള്ള ആണ്‍കുട്ടിയുടെയും 10 വയസ്സുള്ള പെണ്‍കുട്ടിയുടെയും മൃതദേഹങ്ങള്‍ തലയറുത്ത് മാറ്റി കുഴിച്ചിട്ട നിലയിൽ കണ്ടെത്തി.ബുധനാഴ്ച മുതല്‍ കാണാതായ കുട്ടികള്‍ക്കു വേണ്ടി നാട്ടുകാരും ബന്ധുക്കളും തിരച്ചില്‍ നടത്തുന്നതിനിടെയാണ് വ്യാഴാഴ്ച മൃതദേഹങ്ങൾ കണ്ടെത്തിയത്.നരബലിയാണോ എന്ന് സംശയയിക്കുന്നതായി പോലീസ് പറഞ്ഞു സംഭവത്തിൽ 35കാരനായ ലതേഹാർ സ്വദേശിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വീടിനൊപ്പം കട നടത്തുകയാണ് ഇയാൾ .പീഡന ശ്രമത്തിനിടക്കാണ്‌ കൊലപാതകം നടന്നത്.പെൺകുട്ടിയാണ് ആദ്യം സാധനം വാങ്ങാൻ കടയിൽ എത്തിയത്. പെൺകുട്ടിയെ അക്രമിക്കുന്നതിനിടക്കാണ്‌ ആൺകുട്ടി സ്‌ഥലത്തെത്തിയത്.

തുടർന്ന് ഇരുവരെയും വീടിനകത്തേക്ക് വലിച്ചിഴച്ചു കൊണ്ട് പോകുകയും കോടാലി കൊണ്ട് തല വെട്ടിമാറ്റുകയും ചെയ്‌തു.ആയുധം പ്രതിയില്‍ നിന്ന് പിടിച്ചെടുത്തായി പൊലീസ് അറിയിച്ചു.

വീട് തുറന്ന് പൊലീസ് അകത്ത് കയറിയപ്പോള്‍ തറയില്‍ രക്തം തളം കെട്ടി നില്‍ക്കുന്ന അവസ്ഥയിലായിരുന്നു.ബുധനാഴ്ച രാത്രി പതിവില്ലാതെ അര്‍ധരാത്രിയിലും ഈ വീട്ടില്‍നിന്ന് വെളിച്ചം കണ്ടിരുന്നതായി ഗ്രാമീണര്‍ പറഞ്ഞു.അമ്മാവനെയും,ഭാര്യ സഹോദരനെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു ഇയാൾ .ഇയാളുടെ വീടിന്റെ രണ്ട് ഭാഗങ്ങളിൽ നിന്നാണ് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് .