ഷാപ്പിൽ കക്കാൻ കയറി, കൊതി മൂത്ത് ശാപ്പാടും തട്ടി, കള്ളും കുടിച്ചു, കാശും നൽകി, സ്ഥലം വിട്ടു !

0
59

നടക്കാവ് : കള്ള് ഷാപ്പിൽ മോഷ്ടിക്കാൻ കയറി, കൊതി മൂത്ത് ശാപ്പാടും അകത്താക്കിയാണ് കള്ളൻ മടങ്ങിയത്. മൂന്ന് കുപ്പി കള്ളും ഭക്ഷണവുമാണ് കള്ളന്‍ തട്ടിയത്. തൃക്കരിപ്പൂരിലെ നടക്കാവിലെ ഒരു കള്ള് ഷാപ്പിലാണ് സംഭവം നടന്നത്.

പൂട്ട് കുത്തിത്തുറന്നു ഷാപ്പിനകത്തു കയറിയ മോഷ്ടാവ് മേശവലിപ്പില്‍ സൂക്ഷിച്ച ആയിരം രൂപ ആദ്യം കവര്‍ന്നു. മോഷ്ടിച്ചതില്‍ നിന്ന് 100 രൂപ ഭക്ഷണ പാത്രത്തിനു മുകളില്‍ വെച്ചാണ് സത്യസന്ധനായ കള്ളൻ മടങ്ങിയത്.

ഷാപ്പിനെ കുറിച്ചു നല്ല നിശ്ചയമുള്ളവരാണ് മോഷണത്തിനു പിന്നിലെന്നാണ് നിഗമനം. ഉടമയുടെ പരാതിയില്‍ ചന്തേര പോലീസ് കേസെടുത്തിട്ടുണ്ട്.