
ജുനഗഡ് : പ്ലസ്ടു പരീക്ഷയില്‍ 959 വിദ്യാര്‍ഥികൾ എഴുതിയതും ഒരേ ഉത്തരങ്ങൾ ഒരേ തെറ്റുകളും.
ഒരേ ചോദ്യത്തിന് ഒരേ രീതിയില്‍ ഉത്തരമെഴുതി തെറ്റുകള്‍ പോലും ഒന്നുതന്നെ. ഗുജറാത്ത് സെക്കന്‍ഡറി ഹയര്‍സെക്കന്‍ഡറി ബോര്‍ഡ് അധികൃതര്‍ ഉത്തരങ്ങൾ കണ്ടു ഞെട്ടിയിരിക്കുകയാണ്
സംഭവത്തെകുറിച്ച് വിദ്യാർത്ഥികളോട് ചോദിച്ചപ്പോൾ അധ്യാപകര്‍ ക്ലാസില്‍ വായിച്ച ഉത്തരം അതേപടി പരീക്ഷപേപ്പറില്‍ പകര്‍ത്തുകയായിരുന്നുവെന്ന് അറിയിച്ചു. അധ്യാപന നിലവാരം അധോഗതിയിലാണ് എന്നതാണ് ഇത്തരം സംഭവങ്ങൾ കാണിക്കുന്നത് . ചില വിദ്യാർത്ഥികൾ ക്ലാസ്സിൽ ക്ലാസില്‍ ആകെ രണ്ടാഴ്ച മാത്രമാണ് പോയിട്ടുള്ളൂ. ഒരു പരീക്ഷാകേന്ദ്രത്തിലെ 200 വിദ്യാര്‍ഥികളും എഴുതിയ ഉപന്യാസം ഒന്ന് തന്നെ. തുടക്കവും ഒടുക്കവും എല്ലാം ഒരുപോലെയാണ്.
ഏകദേശം എല്ലാ വിഷയങ്ങളിലും കോപ്പിയടി നടന്നതിനാൽ പരീക്ഷ റദ്ദാക്കാനാണ് ബോര്‍ഡിന്റെ തീരുമാനം.