ഭരണഘടന ഭേദഗതി ചെയ്ത് ഇരട്ടപൗരത്വം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശശി തരൂർ എംപി

0
229

ന്യൂഡൽഹി:ഭരണഘടന ഭേദഗതി ചെയ്ത ഇരട്ട പൗരത്വം അനുവദിക്കണമെന്ന് ശശി തരൂർ എംപി പാർലമെൻറിൽ.വിദേശ പൗരത്വം നേടാനായി അനേകംപേർക്ക് ഇന്ത്യൻ പൗരത്വം നഷ്ടപ്പെടുത്തേണ്ടി വന്നിട്ടുണ്ട്.

ഇവർക്ക് ഏറെ ആശ്വാസജനകമാണ് ഇത്.ബില്‍ പാര്‍ലമെന്റ് അംഗീകരിച്ചാല്‍ വിദേശ രാജ്യങ്ങളില്‍ പൗരത്വം നേടുന്നതു മൂലം നഷ്ടപ്പെട്ട പൗരത്വം തിരികെ കിട്ടാന്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് അവസരമൊരുങ്ങും.നിരവധി രാജ്യങ്ങളിലെ ഉന്നത സ്ഥാനങ്ങളിലും ബിസിനസ് സംരംഭങ്ങളുടെ അമരത്തും ഇന്ത്യക്കാരുണ്ട്.

നമ്മുടെ സമ്പദ് വ്യവസ്‌ഥയെ പിടിച്ചു നിർത്തുന്നതിൽ ഇവരുടെ വരുമാനത്തിന് വളരെ വലിയ പങ്കാണുള്ളത്.ഇന്ത്യക്ക് പുറത്ത് 30 മില്യന്‍ ഇന്ത്യന്‍ വംശജര്‍ താമസിക്കുന്നുണ്ട്.ഇവരെ സംബന്ധിച്ച് ഈ ബിൽ പാസ്സാകുക എന്നത് സ്വപ്നസാക്ഷാത്കാരമാണ് .ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 9 ഭേദഗതി ചെയ്യണമെന്നാണ് ശശിതരൂര്‍ ബില്ലില്‍ ആവശ്യപ്പെടുന്നത്.