ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഇനി രണ്ടാഴ്ച സമയം കൂടി

0
80

ആദായ നികുതി സമര്‍പ്പിക്കാനുള്ള സമയ പരിധി ഇനി രണ്ടാഴ്ച കൂടി. ജൂലായ് 31 ആണ് അവസാന തീയതി. ചിലപ്പോള്‍ തീയതി നീട്ടാനിടയുണ്ടെന്നും സൂചനയുണ്ട്.

ഇത്തവണ ഫോറം 16 ഉള്‍പ്പെടെ നികുതി റിട്ടേണിനായി രേഖകള്‍ കൈമാറാന്‍ തൊഴിലുടമയ്ക്ക് ജൂണ്‍ 15 ല്‍ നിന്ന് ജൂലായ്‌ 10 വരെ സമയം നീട്ടി നല്‍കിയിരുന്നു.ഇതനുസരിച്ച്‌ നികുതിദായകര്‍ക്കും കൂടുതല്‍ സമയം ലഭിക്കേണ്ടതുണ്ടെന്നാണ് പറയുന്നത്.

ഇത്തവണ ഇ-റിട്ടേണ്‍ സമര്‍പ്പിക്കാനായി ലോഗിന്‍ ചെയ്യുമ്ബോള്‍ വിവരങ്ങള്‍ മുന്‍കൂട്ടി അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. ഇത് കൃത്യമായി പരിശോധിക്കുകയും വിട്ടുപോയ വിവരങ്ങള്‍ കൃത്യമായി ചേര്‍ക്കുകയും വേണമെന്ന് നികുതിവകുപ്പ് നിഷ്കര്‍ഷിക്കുന്നു.

നിര്‍ദ്ദിഷ്ട സമയം കഴിഞ്ഞാലും നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് തടസമില്ല. വൈകി സമര്‍പ്പിക്കുന്നു എന്ന് രേഖപ്പെടുത്തി 2020 മാര്‍ച്ച്‌ 31 വരെ റിട്ടേണ്‍ നല്‍കാന്‍ അവസരമുണ്ട്. പക്ഷെ അതുവരെയുള്ള നികുതിക്ക് പലിശയും റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വൈകിയതിന് പിഴയും നല്‍കേണ്ടതായി വരും.