30 ദിവസത്തിൽ കൂടുതൽ പുതുച്ചേരി വാഹനം കേരളത്തിൽ ഉപയോഗിച്ചാൽ നികുതി

0
23

കൊച്ചി:പുതുച്ചേരി രജിസ്‌ട്രേഷൻ വണ്ടികൾ വണ്ടികൾ വര്‍ഷത്തില്‍ 30 ദിവസമെങ്കിലും തുടര്‍ച്ചയായി കേരളത്തില്‍ ഉപയോഗിച്ചാല്‍ ആകെ നികുതിയുടെ പതിനഞ്ചിലൊന്ന് ഈടാക്കാമെന്ന് ഹൈക്കോടതി.ജസ്റ്റിസ് വി എസ് ഭട്ടിയാണ് ഇതുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവിറക്കിയത്.

വാഹനം ഒരു വര്‍ഷം മുപ്പതുദിവസത്തിലധികം തുടര്‍ച്ചയായി കേരളത്തില്‍ ഉപയോഗിച്ചാല്‍ ആജീവനാന്തനികുതിയുടെ പതിനഞ്ചിലൊന്ന് ഈടാക്കാമെന്നാണ് കേരള മോട്ടോര്‍വാഹനനിയമത്തിലെ 3(6) വ്യവസ്ഥചെയ്യുന്നത്.അതായത് 15 വർഷത്തെ നികുതിയാണ് വാഹനത്തിന്റെ ആജീവനാന്തനികുതിയെന്ന് വിലയിരുത്തിയാണ് ഈ വ്യവസ്ഥ.ഇതരസംസ്ഥാന രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ കേരളത്തില്‍ ഓടുന്നതിന്റെപേരില്‍ ഇവിടത്തെ നിരക്കില്‍ ഒറ്റത്തവണ നികുതി ഈടാക്കുന്നതു ചോദ്യംചെയ്യുന്ന എണ്‍പതിലധികം ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് വിധി വന്നത്.

പുതുച്ചേരിയിലുള്‍പ്പെടെ രജിസ്റ്റര്‍ചെയ്ത വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ കേരളത്തിലെ അധികാരികള്‍ക്ക് സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.ഒരു വാഹനത്തിന് രണ്ടിടത്ത് രജിസ്‌ട്രേഷന്‍ അനുവദനീയമല്ല.ആഡംബരവാഹനങ്ങള്‍ക്ക് വിലയുടെ 20 ശതമാനമാണ് കേരളത്തില്‍ ആജീവനാന്തനികുതി.തിരിച്ചറിയല്‍ രേഖയിലെ മേല്‍വിലാസംമാത്രം നോക്കി വാഹനം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.