
കിന്‍സ്ഹാസ : കോംഗോയുടെ കിഴക്കന്‍ നഗരമായ ഗോമയിലാണ് കഴിഞ്ഞ ദിവസം എബോള വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് ലോകാരോഗ്യ സംഘടന കോംഗോയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ രാജ്യമാണ് കോംഗോ.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായിരുന്നെങ്കിലും കഴിഞ്ഞ ദിവസം രാജ്യത്ത് വീണ്ടും എബോള സ്ഥിരീകരിക്കുകയായിരുന്നു. റ്വാന്‍ഡ,സൗത്ത് സുഡാന്,ഉഗാണ്ട തുടങ്ങിയ അയല്‍രാജ്യങ്ങളിലും ജാഗ്രതനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കോംഗോയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 1500-ലധികം പേര് എബോള ബാധിച്ച് മരിച്ചുവെന്നാണ് കണക്ക്.