ഇടുക്കിയിൽ റെഡ് അലേർട്ട് ; കല്ലാർകുട്ടി ഡാമിന്റെ ഷട്ടർ തുറന്നു

0
40

ഇടുക്കി : കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ആണ് ഉയര്‍ത്തിയത്. മുന്‍കരുതല്‍ എന്ന നിലയിലാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴയുണ്ടാകാന്‍ സാധ്യതയുണ്ട് പ്രതേക സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജില്ലാ കളക്ടര്‍മാര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കി.

കനത്തമഴയെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ജൂലൈ 19 മുതല്‍ 21 വരെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി റെഡ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജൂലൈ 19ന് ഇടുക്കി,മലപ്പുറം,കോഴിക്കോട്, വയനാട്,കണ്ണൂര്‍ എന്നീ ജില്ലകളിലും ജൂലൈ 20 ന് കാസര്‍കോട്, ജൂലൈ 21 ന് കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും, ജൂലൈ 22ന് ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.