ഓഗസ്റ്റ് 1 മുതൽ ഒരു ശതമാനം പ്രളയ സെസ്സ് പ്രാബല്യത്തിൽ

0
97

തിരുവനന്തപുരം : ഓഗസ്റ്റ് 1 മുതൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തുന്ന പ്രളയ സെസ്സ് ചുമത്തി തുടങ്ങും. ചരക്കു സേവന നികുതിക്ക് പുറമെയാണ് ഈ ഒരു ശതമാനം. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മിതിക്കു വേണ്ടിയാണ് സെസ്സ്.

സ്വർണ്ണം ഒഴികെ 5 ശതമാനത്തിൽ താഴെ നികുതി ചുമത്തുന്ന ചരക്കുകൾക്കു സേവനങ്ങൾക്കും സെസ്സ് ബാധകമാകില്ല. സ്വർണ്ണം വെള്ളി പ്ലാറ്റിനം ഇവകൊണ്ടുള്ള ആഭരണങ്ങൾക്കും 0 .25 % ആയിരിക്കും, മറ്റുള്ള ചരക്ക് സേവനങ്ങൾക്ക് 1 % വും അധിക നികുതി ഈടാക്കും. ജി എസ് ടി ചേർക്കാത്ത അടിസ്ഥാന മൂല്യത്തിൻമേലാകും സെസ്സ് കൂട്ടുക. ഉപഭോക്താക്കൾക്കും രജിസ്റ്റർ ചെയ്യാത്ത കച്ചവടക്കാർക്കും അവർക്കു ലഭിക്കുന്ന ചരക്കിന്റെയും സേവനങ്ങളുടെയും വിതരണ മൂലത്തിന്റെ മേലുള്ള സെസ്സ് മാത്രം നൽകിയാൽ മതിയാകും.

ആവശ്യങ്ങൾക്കനുസൃതമായി ബില്ലിംഗ് മെഷീനുകളിൽ മാറ്റം വരുത്താൻ സംസ്ഥാന ചരക്കു സേവന നികുതി കമ്മീഷണർ ഇറക്കിയ സർക്കുലറിൽ ആവശ്യപ്പെടുന്നു. അതാത് മാസത്തെ വിവരങ്ങൾ എന്ന ഔദ്യോഗിക വെബ്സൈറ്റിൽ നൽകാനും നിർദേശിക്കുന്നു.