കണ്ണൂരിൽ മഴ തകർത്ത് പെയ്യുന്നു

0
170

കണ്ണൂർ: കണ്ണൂരിൽ മഴ തകർത്ത് പെയ്യുന്നു .മഴയിൽ കണ്ണൂർ പരിസരപ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിൽ .തുടർച്ചയായി പെയ്യുന്ന മഴയിൽ കണ്ണൂർ ടൗണിന്റെ പരിസരപ്രദേശങ്ങൾ വെള്ളം കയറിയ നിലയിലാണ്.സെന്റ് മൈക്കിൾസ് സ്കൂളിന്റെ പരിസരവും കന്റോൺമെന്റ് ഏരിയയും വെള്ളം കയറിയനിലയിലാണ്.ഇതിനു പുറമെ പടന്നപ്പാലം സവിത ഫിലിംസിറ്റി ഉൾപ്പെടെ വെള്ളത്തിൽ മുങ്ങിയ നിലയിലാണ് ചാലാട് പ്രദേശവും കണ്ണൂർ സിറ്റി കൊടപ്പറമ്പ് റോഡ് ഉൾപ്പെടെ കനത്ത മഴയെത്തുടർന്ന് വെള്ളത്തിലാണ്.


കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്നു തലശ്ശേരി ലോഗൻസ് റോഡിലും ബ്രതേർസ് ലൈനിലും കച്ചവട സ്ഥാപനങ്ങൾ അടച്ചു.തലശ്ശേരി നാരങ്ങാപ്പുറം റോഡും മുകുന്ദ് ജംഗ്ഷനിലും റോഡിൽ വെള്ളം കയറിയ നിലയിലാണ് . മഞ്ഞോടി റോഡിലും വെള്ളം കെട്ടിയനിലയിലാണ്.പ്രദേശത്തുകൂടിയുള്ള വാഹന ഗതാഗതവും പ്രയാസത്തിലാണ്.


തളിപ്പറമ്പ് പ്രദേശത്തും മഴയെത്തുടർന്ന് വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട് . നിലവിൽ റോഡ് പണി നടന്നുകൊണ്ടിരിക്കുന്ന ചിറവക്കിൽ മഴ കാരണം വെള്ളം കയറിയിട്ടാണുള്ളത്.ഇത് വഴിയുള്ള ഗതാഗതത്തെയും ഇത് ബാധിക്കുന്നുണ്ട്. തൃച്ചംബരം ക്ഷേത്ര കുളത്തിലെക്കും വെള്ളം കവിഞ്ഞൊഴുകി പ്രദേശം വെള്ളത്തിലാകുന്ന അവസ്ഥയും നിലവിലുണ്ട്.


കണ്ണൂരിൽ ഇനിയും മഴതുടരുകയാണെങ്കിൽ ജില്ലയിലെ പ്രധാന ടൗണുകൾ ഉൾപ്പെടെ താഴ്ന്ന പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിലാകും മഴക്കെടുതിയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ കലക്ടറേറ്റിലും താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. അടിയന്തര ഘട്ടങ്ങളിള്‍ പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. കണ്ണൂര്‍ കലക്ടറേറ്റ് -0497 2713266, 2700645, 1077 (ടോള്‍ഫ്രീ), കണ്ണൂര്‍ താലൂക്ക് -0497 2704969, തളിപ്പറമ്പ് -04602 203142, പയ്യന്നൂര്‍ -04985 204460, തലശ്ശേരി -0490 2343813, ഇരിട്ടി -0490 2494910.