
അസം: കാസിരംഗ ദേശീയ ഉദ്യാനം വെള്ളത്തില്‍ മുങ്ങിയപ്പോൾ രക്ഷപെടാൻ മാർഗമില്ലാതെ വെള്ളത്തിൽ ഒഴുക്കില്‍പ്പെട്ട കാണ്ടാമൃഗ കുഞ്ഞിനെ കാസിരംഗ പാര്‍ക്കിലെ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.
എന്നാൽ കാസിരംഗയിലെ നിലവിലുള്ള സ്ഥിതി വളരെ മോശമാണ് ബഹുഭൂരിപക്ഷം മൃഗങ്ങളും വെള്ളത്തിൽ പെട്ട് കിടക്കുകയാണ് . ഇവിടെ തന്നെ നൂറ് കണക്കിന് കാണ്ടാമൃഗങ്ങളാണ് വെള്ളപ്പൊക്കത്തില്‍ കുടുങ്ങി കിടക്കുന്നത്.മറ്റൊരു അപകട സാധ്യതയായി കാണുന്നത് വെള്ളപ്പൊക്കത്തിൽ നിന്നും രാക്ഷപെടുന്ന മൃഗങ്ങൾ ദേശീയപഥായിൽ ഓടിക്കയറി വാഹനമിടിച്ചു മരിക്കുന്നതാണ് ഇത് ഇപ്പോഴും തുടരുന്നു.
രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി സുരക്ഷിത സ്ഥാനത്തെക്കു ഇവയെ എത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.