മഞ്ഞണിഞ്ഞ ഇല്ലിക്കൽകല്ലിൽ നിന്നും കട്ടിക്കയത്തേക്ക്

0
185

വിനിൽ കൃഷ്ണൻ

കോട്ടയത്തിന്റെ സൗന്ദര്യത്തിനു മാറ്റുകൂട്ടി ഇല്ലിക്കൽ കല്ലും, കട്ടിക്കയം വെള്ളച്ചാട്ടവും യാത്രാപ്രേമികളുടെ ഇഷ്ടകേന്ദ്ര ങ്ങളാകുന്നു.രണ്ടു പ്രദേശങ്ങളും ഏകദേശം 3 .5 കിലോമീറ്റർ വ്യത്യാസത്തിലാണെന്നത് യാത്രയ്ക്ക് ഏറെ സഹായകമാകുന്നു.

മൂടൽ മഞ്ഞിൽ മറഞ്ഞുനിൽക്കുന്ന ഇല്ലിക്കൽ കല്ലിന്റെ വശ്യ സൗന്ദര്യം കാണാതെ പോകരുത് ഈരാറ്റുപേട്ട ടൗണിൽ നിന്നും 20 കിലോമീറ്റര് ദൂരെ മാറിനിൽ ക്കുന്ന കല്ലിലേ ക്കുള്ള യാത്രയും ഏറെ ആകർഷ ക്കുന്നതാണ്. ഇല്ലിക്കൽകല്ല് അതോറിറ്റിയുടെ ട്രെക്കിങ് സൗകര്യവും മുകളിലേക്കുള്ള യാത്ര രസകര മാക്കുന്നു.

മലനിരകൾ കയറി ചെല്ലുന്തോറും കാറ്റിന്റെ ശക്തികൂടി കൂടി വരുന്നതും മൂടൽ മഞ്ഞുമാണ് പ്രദേശത്തിനെ ഹൃദ്യമാക്കുന്നത് ആഞ്ഞടിക്കുന്ന കാറ്റിലും ഇളം വെയിലിലും മഞ്ഞുനീങ്ങി തുടങ്ങുമ്പോൾ ഇല്ലിക്കൽ കല്ല് കാണാം ഇടവേള കളിൽ മഞ്ഞു നിറയുകയും ഒഴിഞ്ഞു പോകുകയും ചെയ്യുന്നത് കാഴ്ചക്കാരിൽ കൗതുകമുണർത്തുന്നതാണ്.

ഈരാറ്റുപേട്ടയിൽ നിന്നും ഇല്ലിക്കൽ കല്ലിലേക്കുള്ള യാത്രയിൽ ആദ്യമെത്തു ന്നത് കട്ടിക്കയം വെള്ളച്ചാട്ടമാണ്.വനപാതയിലൂടെ 1 കിലോമീറ്ററോളം നടന്നുവേണം വെള്ളച്ചാട്ടത്തിലെത്താൻ.തണുത്ത കാറ്റിന്റെ അകമ്പടിയോടെയുള്ള നടത്തം കാഴ്ചക്കാർക്ക് കാനന അനുഭൂതി നൽകുന്നതാണ്. പ്രത്യേകം കെട്ടി നിർമിച്ച കോൺഗ്രീറ്റ് സ്റ്റെപ്പുകളി ലൂടെ ഇറങ്ങി ചെല്ലുമ്പോൾ വെള്ളചാട്ടത്തിലെത്താം

ചാടിവരുന്ന വെള്ളം പ്രത്യേകമയി തയ്യാറാക്കിയ ഒരു പൂള് പോലെ വെള്ളം പ്രകൃതിയൊരുക്കിയ തടയണയിൽ തടംകെട്ടി വീണ്ടും മറ്റൊരു വെള്ളച്ചാട്ടമായി തീരുന്നു.തടം കെട്ടി നിൽക്കുന്ന വെള്ളത്തിന്റെ മരവിപ്പിക്കുന്ന തണുപ്പ് യുവാക്കളെ വീണ്ടുമെത്തുവാൻ പ്രേരിപ്പിക്കുന്നു.

നമ്മുടെ സ്ഥിരംട്രിപ്പുകളിൽ സ്ഥാനം പിടിക്കുന്ന വാഗമനിൽ നിന്നും 30 കിലോമീറ്റര് മാത്രം അകലെ നിൽക്കുന്ന കട്ടിക്കയം നമ്മുടെ യാത്രാപ്രേമികളുടെ ശ്രദ്ധയിൽ വരുന്നതേയുള്ളൂ.ഇത് വഴിയുള്ള യാത്രയിൽ ഈ സ്ഥലങ്ങൾ യാത്രാപ്രേമികൾക്ക് വ്യത്യസ്തമായൊരനുഭവം തന്നെയാണ് നൽകുന്നത്