സുപ്രിം കോടതി വിധി മലയാളത്തിലും ലഭ്യമാക്കണം ; പിണറായി ചീഫ് ജസ്റ്റിസിന് കത്തെഴുതി

0
43

തിരുവനന്തപുരം : സുപ്രിം കോടതി വിധി മലയാളത്തിലും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്‌ക്ക് കത്തെഴുതി.

ഏഴ് ഭാഷകളിൽ വിധി ലഭ്യമാക്കാൻ തീരുമാനം ആയിട്ടും മലയാളം ഒഴിവാക്കിയത് നിർഭാഗ്യകരം ആയി. സാക്ഷരതയിൽ ഏറെ മുന്നിലുള്ള സംസ്ഥാനമാണ് കേരളം, അത് കൊണ്ട് തന്നെ വിധി മലയാളത്തിലും ലഭ്യമാക്കണം എന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

കേരള ഹൈ കോടതി വിധികൾ മലയാളത്തിലും ലഭ്യമാക്കാനുള്ള നടപടികൾ സ്വീൿരിച്ചു കഴിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.