
ന്യൂ ഡൽഹി : രാജ്യത്ത് പതിനൊന്ന് കീടനാശിനികൾ നിരോധിക്കുകയും ഒരെണ്ണത്തിന്റെ ഉപയോഗം നിയന്ത്രിക്കുകയും ചെയ്തെന്നു കേന്ദ്രം. സാങ്കേതിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് നിരോധനം.
2020 ഓടെ 6 കീടനാശിനികൾ; കൂടി ഘട്ടം ഘട്ടമായി നിരോധിക്കും. മറ്റു പല രാജ്യങ്ങളും നിരോധിച്ചിട്ടും ഇന്ത്യ നിരോധിക്കാതെ രാസവസ്തുക്കളെക്കുറിച് എം പി വീരേന്ദ്ര കുമാറിന്റെ ചോദ്യത്തിന് സദാനന്ദ ഗൗഡ രാജ്യസഭയിൽ നല്കിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്.
പലഘട്ടങ്ങളായി ഇതുവരെ 40 കീടനാശിനികൾ നിരോധിച്ചിട്ടുണ്ട്. പലരാജ്യങ്ങളും അവരുടെ സാഹചര്യം, സാങ്കേതിക ബാദലിന്റെ ലഭ്യത എന്നിവ കണക്കിലെടുത്താണ് നിരോധനം നടപ്പാക്കുക. മറ്റു രാജ്യങ്ങൾ നിറോക്കോ എന്നത് ഇന്ത്യക്ക് ബാധകമല്ലെന്നും അദ്ദേഹം മറുപടിയിൽ പറഞ്ഞു.