വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍; തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം

0
31

പൂഞ്ച്; ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. നിയന്ത്രണരേഖയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് ജില്ലയിലെ മെന്ദര്‍ മേഖലയിലുണ്ടായ വെടിവെയ്പ്പിനെ തുടര്‍ന്ന് ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.

പ്രകോപനമില്ലാതെയാണ് പാക് സൈന്യം ആക്രമണം നടത്തിയത്.
ഇന്ത്യന്‍ പോസ്റ്റുകളും സിവിലിയന്‍ പ്രദേശങ്ങളും ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. വെടിവെപ്പും മോട്ടാര്‍ ഷെല്ലിങ്ങും ആണ് നടത്തിയതെന്ന് കരസേന അറിയിച്ചു.