സോൻഭദ്ര വെടിവയ്പ്പ്:കുടുംബാംഗങ്ങളെ കാണാതെ മടക്കമില്ലെന്ന് പ്രിയങ്ക

0
26
Mirzapur: Congress General Secretary Priyanka Gandhi accompanied by party supporters stage a sit-in demonstration after she was stopped for Ubhbha village in Mirzapur to meet survivors of caste violence, in in Narayanpur area of Uttar Pradesh's Mirzapur, on July 19, 2019. She was later detained by the police.(Photo: IANS)

ഉത്തർപ്രദേശ്:സോൻഭദ്രയിലെ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാത്ത മടക്കമില്ലെന്ന് പ്രിയങ്ക ഗാന്ധി.പ്രിയങ്കയോട് മടങ്ങി പോകാൻ ജില്ലാ കളക്ടർ ആവശ്യപ്പെട്ടിരുന്നു.

പ്രിയങ്കയുടെ ധർണയ്ക്ക് പിന്തുണയുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലും സോന്‍ഭദ്രയിലെത്തും.
ഭൂമിതർക്കത്തെ തുടർന്ന് നടന്ന വെടിവയ്പ്പിലാണ് പത്ത് പേർ കൊല്ലപ്പെട്ടത്.

പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചതിന് ശേഷം മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാനാണ് പ്രിയങ്കഗാന്ധി ഇന്നലെ ഉച്ചയോടെ എത്തിയത്.എന്നാൽ നിരോധനാജ്ഞ നിലനിൽക്കുന്നത് കൊണ്ട് പ്രിയങ്കയെ ഇവരെ കാണാൻ അനുവദിച്ചിരുന്നില്ല.ഇതിൽ പ്രതിഷേധിച്ചാണ് പ്രിയങ്കയുടെ ധർണ നടക്കുന്നത്.