സ്റ്റാൻഡ് അപ്‌ കൊമേഡിയൻ സ്റ്റേജിൽ ഹൃദയാഘാതം മൂലം വീണു മരിച്ചു, കാഴ്ചക്കാർ ഷോയുടെ ഭാഗമെന്നു കരുതി

0
99

സ്റ്റാൻഡ് അപ് ഷോ രംഗത്തെ അറിയപ്പെടുന്ന സാന്നിധ്യമായ മഞ്ജുനാഥ് നായിഡു ആണ് സ്റ്റേജിൽ ഷോയുടെ ഇടയിൽ ഹൃദയാഘാതം മൂലം കുഴഞ്ഞു വീണു മരിച്ചത്.ദുബായിലാണ് സംഭവം. ഷോയുടെ ഭാഗമായി സ്ട്രെസ്സ് മൂലമാണ് ഹൃദയാഘാതം സംഭവിച്ചത് എന്നാണ് നിഗമനം.

ടെൻഷനും ആധിയും ഉണ്ടെന്ന് അടുത്ത് നിന്നവരോട് പറഞ്ഞിരുന്നു, ശേഷം അദ്ദേഹം ബെഞ്ചിൽ ഇരുന്നു, അവിടെ നിന്നും നിലത്തേക്ക് വീണു.

അബുദാബിയിൽ ജനിച്ചു വളർന്ന ആളാണ് മഞ്ജുനാഥ്, ഇപ്പൊൾ ദുബായ് ആസ്ഥാനം ആകിയാണ് ഷോ നടത്തിയിരുന്നത്. ഷോയിലെ അവസാന ഭാഗത്തായിരുന്നു മഞ്ജുനാഥ്. സ്വന്തം കഥകൾ പറഞ്ഞ് കാണികളെ രസിപ്പിക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. കുടുംബത്തിലെ കഥ പറഞ്ഞു തുടങ്ങിയ പ്രകടനം, ജീവിതത്തിലെ ആധിയുടെ അനുഭവങ്ങൾ പങ്കുവെച്ച് തുടങ്ങിയപ്പോഴാണ് അദ്ദേഹം വീണത്, കാഴ്ചക്കാർ കരുതിയത് ഇതും ഷോയുടെ ഭാഗമാണെന്നാണ്.