
ഇന്ത്യയും അമേരിക്കയും തമ്മില്‍ വൈദ്യശാസ്ത്രരംഗത്തെ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം സംബന്ധിച്ച് ഒപ്പുവെച്ച കരാറിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്കി.
റീ ജനറേറ്റീവ് വൈദ്യശാസ്ത്ര ശാഖ, ത്രിമാന ബയോ പ്രിന്റിംഗ്, നൂതന സാങ്കേതികവിദ്യകള്‍, ശാസ്ത്രീയ ആശയങ്ങളുടെയും വിവരങ്ങളുടെയും സാങ്കേതികവിദ്യകളുടെയും കൈമാറ്റം, ശാസ്ത്രീയ അടിസ്ഥാന സൗകര്യങ്ങളുടെ സംയുക്ത വിനിയോഗം എന്നീ മേഖലകളിലെ സഹകരണത്തിനാണ് കരാറില്‍ വ്യവസ്ഥ.
സംയുക്ത ഗവേഷണ പദ്ധതികള്‍, പരിശീലന പരിപാടികള്‍, സമ്മേളനങ്ങള്‍, സെമിനാറുകള്‍ തുടങ്ങിയവയ്ക്ക് ഈ കരാർ ഗുണം ചെയ്യും. എല്ലാ ശാസ്ത്രജ്ഞര്‍ക്കും സാങ്കേതികവിദഗ്ധര്‍ക്കും അവസരം ലഭിക്കും. കൂടാതെ അക്കാദമിക യോഗ്യതയുടെയും മികവിന്റെയും അടിസ്ഥാനത്തില്‍ പിന്തുണയും നല്‍കും.
പുതിയ ബൗദ്ധിക സ്വത്ത്, പ്രക്രിയകള്‍, പ്രോട്ടോട്ടൈപ്പുകള്‍, ഉല്‍പ്പന്നങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതിന് റീജനറേറ്റീവ് വൈദ്യശാസ്ത്ര ശാഖ, ത്രിമാന ബയോ പ്രിന്റിംഗ് എന്നീ മേഖലകളിലെശാസ്ത്രീയ ഗവേഷണവും സാങ്കേതികവിദ്യാ വികസനവും അതിപ്രധാനമാണ്. അക്കാദമിക കൂട്ടായ്മയിലൂടെരണ്ട് സ്ഥാപനങ്ങളിലെയും ഗവേഷണവും വിദ്യാഭ്യാസവും വികസിപ്പിക്കുകയാണ് കരാറിന്റെ ലക്ഷ്യം. വിജ്ഞാന സംബന്ധമായ സഹകരണവും വിനിമയവും മേഖലകള്‍ രണ്ടിടത്തെയും ലക്ഷ്യങ്ങളില്‍പ്പെടുന്നു.
ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായ തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എസ്.സി.റ്റി.ഐ.എം.എസ്.റ്റി), നോര്‍ത്ത് കരോലിനയിലെ വേക്ക് ഫോറസ്റ്റ്യൂണിവേഴ്സിറ്റിഹെല്ത്ത് സയന്‍സസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റീജനറേറ്റീവ് മെഡിസിനുമായി അക്കാദമിക സഹകരണത്തിനുള്ള കരാറില്‍ ഒപ്പുവച്ചിരുന്നു.