ഇലക്ട്രിക്ക് വാഹനങ്ങളുടെ ജിഎസ് ടി കുറയ്ക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

0
153

ന്യൂഡൽഹി:രാജ്യത്ത് ഇലക്ട്രിക്ക് വാഹനങ്ങളുടെ ജിഎസ് ടി കുറക്കാനൊരുങ്ങി കേന്ദ്രസർക്കാർ.വൈദ്യുത വാഹനങ്ങൾക്ക് 12 ശതമാനത്തിൽ നിന്ന് 5 ശതമാനമാക്കാനാണ് ജിഎസ് ടി കൗണ്‍സിലിന്റെ പ്രത്യേക കമ്മിറ്റിയോഗം തീരുമാനിച്ചിരിക്കുന്നത്. ഇലക്ട്രോണിക് വാഹനങ്ങൾ വാങ്ങുന്നവർക്ക് ഇൻകം ടാക്സിൽ പ്രത്യേക ഇളവും ലഭിക്കും.

രാജ്യത്തെ ഇലക്ട്രോണിക് വാഹനങ്ങളുടെ വിൽപ്പനക്ക് സഹായിക്കുന്ന ആനുകൂല്യങ്ങൾ കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്നു.രാജ്യത്തെ മലിനീകരണം കുറക്കാനും,പെട്രോൾ,ഡീസൽ എന്നിവയുടെ ഉപയോഗം കുറക്കുവാനും ഇലക്ട്രിക്ക് വാഹനങ്ങളുടെ ഉപയോഗം വഴി സാധിക്കും.