ഇവിടത്തെ കാറ്റാണ് കാറ്റ്…

0
161

വിനിൽകൃഷ്ണൻ

ഇവിടത്തെ കാറ്റാണ് കാറ്റ്… കാറ്റിന്റെ മാസ്മരിക ഭാവം അനുഭവിച്ചറിയണമെങ്കിൽ മലകയറാൻ വന്നോളൂ.അതെ രാമക്കൽമേട് സമുദ്രനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം കാറ്റിനാൽ സമ്പന്നമാണ്.

പ്രദേശത്തേക്ക് എത്തുമ്പോൾ തന്നെ കാറ്റിന്റെ മർമരം അറിഞ്ഞു തുടങ്ങും. പ്രദേശത്തിന്റെ ഉയർന്ന ഭാഗങ്ങളിലെത്തു ന്നതോടെ ശബ്ദ കോലാഹളമായി മാറും.ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ കാറ്റടിക്കുന്ന നമ്മുടെ ഇടുക്കി ജില്ലയിലെ രാമക്കൽമേട്‌ കാണാതെ പോയാൽ യാത്രയെ സ്നേഹിക്കുന്നവർക്ക് ഒരു നഷ്ടജ്മ തന്നെ ആയിരിക്കും തേക്കടിയെന്ന പ്രകൃതി സ്നേഹികളുടെ ഇഷ്ടകേന്ദ്രത്തിൽ നിന്നും 43 കിലോമീറ്റർ മാത്രം അകലെമാത്രമാണ്.പ്രദേശം ഇടുക്കിയുടെ വാണിജ്യ തലസ്ഥാനമായി കാണുന്ന കട്ടപ്പനയിൽ നിന്നും 20 കി.മി അടുത്തുനിൽക്കുന്നു.


പ്രദേശത്തെ ഏറ്റവും ഉയർന്ന ഭാഗത്ത് തലയെടുപ്പോടെ നിൽക്കുന്ന കുറവനും കുറത്തിയും ശില്പം കാഴ്ചക്കാരുടെ ശ്രദ്ധയിൽ ആദ്യമെത്ത.ശില്പത്തിന്റെ അടുത്ത് മലമുഴക്കി വേഴാമ്പലിന്റെ മാതൃകയിൽ നിർമിച്ചിട്ടുള്ള വാച്ച് ടവറിൽ നിന്ന് നോക്കുമ്പോൾ പരന്നുകിടക്കുന്ന തമിഴ്നാടിന്റെ വിശാലതയിലേക്കും കാർഷിക പടങ്ങളിലേക്കും കണ്ണുകളെത്തും

.
കാറ്റാടിപ്പാടങ്ങളും പ്രദേശത്തെ കാഴ്ചയെ മനോഹരമാക്കുന്നു. കാറ്റിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന വിൻഡ് എനർജി ഫാമിന്റെ കാറ്റാടികൾ കാണുവാനും കാഴ്ചക്കാർ ഏറെയാണ്.

ടൂറിസത്തിന്റെ ഭാഗമായിട്ടുള്ള ജീപ്പ് യാത്രയും വേറിട്ടരനുഭവം തന്നെയാണ്.പ്രദേശത്തെ കാഴ്ചകളെ കോർത്തിണക്കികൊണ്ടുള്ള ജീപ്പ് യാത്ര ഓരോ സ്ഥലവും നഷ്ടപ്പെടാതെ നമ്മുടെ മുന്നിലെത്തിക്കുന്നു.ഇത് ശരിക്കും ഒരു സാഹസിക അനുഭവം തന്നെ സമ്മാനിക്കുന്നു.