
ന്യൂഡൽഹി:ചന്ദ്രയാൻ 2 വിന്റെ വിജയകരമായ വിക്ഷേപണത്തിന് ഐഎസ്ആർഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു പ്രധാനമന്ത്രിയും പ്രസിഡന്റും.പുതിയ സാങ്കേതികവിദ്യകളില്‍ പ്രാവീണ്യം നേടുന്നതും പുതിയ അതിര്‍ത്തികള്‍ കീഴടക്കുന്നതും ഇനിയും തുടരാൻ ഐഎസ് ആർഒ യ്ക്ക് കഴിയട്ടെ എന്ന് പ്രസിഡന്റ് രാംനാഥ് കോവിന്ദ് പറഞ്ഞു.
ഇന്ത്യൻ ജനതക്ക് ഇത് ഒരിക്കലും മറക്കാനാകാത്ത ചരിത്ര മുഹൂർത്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു .ഇത് പുതിയ അറിവുകളിലേക്ക് വഴി തുറക്കാൻ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടി ചേർത്തു.ഇരുവരും ചന്ദ്രയാൻ 2ന്റെ വിജയശില്പികളായ ഐഎസ്ആർഒ ശാസ്ത്രജ്ഞരെ അദ്ദേഹം അഭിനന്ദിച്ചു.