പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു:6 പേർ അറസ്റ്റിൽ

0
47

ഇൻഡോർ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 16 മാസം തുടർച്ചയായി പീഡിപ്പിച്ച കേസിൽ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. കാറ്ററിംഗ് കോണ്ട്രാക്ടറായ 50 വയസ്സുകാരൻ ,ഇയാളുടെ നിയമവിദ്യാര്‍ത്ഥിയായ മകന്‍, മറ്റുനാലുപേര്‍ എന്നിവരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. സ്വകാര്യ സ്ഥാപനത്തില്‍ വാച്ച്മാനായ അച്ഛനൊപ്പമാണ് പെണ്‍കുട്ടിയും അനിയത്തിയും താമസിച്ചിരുന്നത്.

അമ്മയുടെ മരണത്തെ തുടർന്ന് പഠനം ഉപേക്ഷിച്ച പെൺകൂട്ടി 2018 മുതലാണ് കോൺട്രാക്ടറിന്റെ വീട്ടിൽ കുഞ്ഞുങ്ങളെ നോക്കാനായി ജോലിക്ക് പോകാൻ തുടങ്ങിയത്.തുടർന്നാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ തുടങ്ങിയത്.ഈ പീഡനവിവരം സ്കൂളിലെ സുഹൃത്തിനോട് പെൺകുട്ടി പറഞ്ഞിരുന്നു.എന്നാൽ സുഹൃത്തും സുഹൃത്തിന്റെ സഹോദരനും ചേർന്ന് പെൺകുട്ടിയുടെ സ്കൂളിലെ മുൻപുണ്ടായിരുന്ന പ്രണയം വീട്ടിലറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു.

കോൺട്രാക്ടറിന്റെ വീട്ടിലെ പീഡനവിവരം പുറത്തറിഞ്ഞ ഇയാളുടെ അയൽക്കാരായ രണ്ട് പേരും പെൺകുട്ടിയെ പീഡിപ്പിച്ചു.ഇതേ തുടർന്നാണ് പെൺകുട്ടി ഈ വിവരങ്ങളെല്ലാം പിതാവിനോട് പറഞ്ഞത്.പിതാവാണ് പോലീസിനെ വിവരമറിയിച്ചത്.കേസിലെ എല്ലാ പ്രതികളെയും അറസ്റ്ചെയ്തതായി പോലീസ് അറിയിച്ചു.