ഭക്ഷ്യ സാമ്പിളുകളിൽ രാജ്യത്താകെ നടന്ന പരിശോധനയിൽ 27 ശതമാനത്തിലും മായം, കേരളത്തിലെ സാമ്പിളുകളിൽ 17 ശതമാനത്തിൽ മായം

0
82

ന്യൂ ഡൽഹി : കേരളത്തില്‍ 2018-19 സാമ്പത്തിക വര്‍ഷം 4,378 ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ 781 എണ്ണത്തില്‍ മായം കണ്ടെത്തി. 339 കേസുകളില്‍ 1 കോടി 11 ലക്ഷം രൂപ പിഴ ചുമത്തി.

രാജ്യത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്‌ക്കരിച്ച ഭക്ഷ്യ വസ്തുക്കളുടെ 94,288 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 26,077 എണ്ണം മായം കലര്‍ന്നതോ, വ്യാജ ബ്രാന്റുകളില്‍ നിര്‍മ്മിക്കപ്പെട്ടയോ ആണെന്ന് കണ്ടെത്തി. ഇവയുടെ നിര്‍മ്മാതാക്കള്‍ക്ക് 32.8 കോടിരൂപ പിഴചുമത്തിയിട്ടുണ്ടെന്ന്‌ കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ സഹമന്ത്രി ശ്രീ. രാമേശ്വര്‍ തെലി രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.