
ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതം ഇനി വെള്ളിത്തിരയിലേക്ക് വിജയ് സേതുപതിയാകും മുരളീധരന്റെ കഥാപാത്രത്തെ അവതരിപ്പിക്കുക. ‘800’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം ഡിസംബറില്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ, ശ്രീലങ്ക, ഇംഗ്ലണ്ട് തുടങ്ങി വിവിധ രാജ്യങ്ങളിലായിട്ടായിരിക്കും സിനിമ ചിത്രീകരണം നടക്കുക. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടന്നിട്ടില്ല.
ക്രിക്കറ്റ് ലോകംത്തെ മികച്ച ബോളര്‍മാരിലൊരാളാണ് മുത്തയ്യ മുരളീധരന്. 800 വിക്കറ്റുകളോടെ ടെസ്റ്റിലേയും, 534 വിക്കറ്റുകളോടെ ഏകദിനത്തിലേയും വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനത്താണ് മുരളീധരന്. 1247 വിക്കറ്റുകളാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേടിയിട്ടുള്ളത്. 1972 ല്‍ ശ്രീലങ്കയിലെ കാന്‍ഡിയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.