മൂന്നു തലയുള്ള പെണ്‍കുഞ്ഞ് അദ്ഭുതമാകുന്നു; പിശാചെന്നാരോപിച്ച് ഗ്രാമവാസികള്‍ രംഗത്ത്

0
45

ഡല്‍ഹി; ഡോക്ടര്‍മാരെയും ജനങ്ങളെയും അദ്ഭുതപ്പെടുത്തി മൂന്നുതലയുള്ള പെണ്‍കുഞ്ഞിന്റെ ജനനം. ഉത്തര്‍പ്രദേശിലെ എതാ ജില്ലയിലൊ പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ് അദ്ഭുതശിശു ജനിച്ചത്. കുഞ്ഞിന്റെ തലയുടെ പിറകില്‍ തലയുടെ ആകൃതിയിലുള്ള രണ്ടു വളര്‍ച്ചകളില്‍ അവയവങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

കടുത്ത പ്രസവവേദനയുമായി എത്തിയ യുവതിയെ ഡോക്ടര്‍മാര്‍ അഡ്മിറ്റുചെയ്തു. ഉടന്‍തന്നെ പ്രസവിക്കുകയും ചെയ്തു.കുഞ്ഞിന്റെ രൂപംകണ്ട് ഡോക്ടര്‍മാരും ബന്ധുക്കളും ഞെട്ടി. അമ്മയെയും കുഞ്ഞിനെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്‌. എന്നും നിലവില്‍ കുഞ്ഞിന് ആരോഗ്യപരമായി പ്രശ്‌നങ്ങളില്ലഎന്നാല്‍ കൂടുതല്‍ പഠനങ്ങള്‍ആവശ്യമാണെന്നാണ്. ഡോക്ടര്‍മാര്‍ പറയുന്നത്.

അതേസമയം കുഞ്ഞിന്റെ ജനനത്തിന് കാരണം പിശാചു ബാധമൂലമാണെന്ന് ആരോപിച്ച് ഗ്രാമവാസികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത് ഗ്രാമത്തിനാകെ ദോഷമാണെന്നാണ് അവരുടെ വാദം.