ഹൈദരാബാദ് സർവകലാശാലയിൽ വിദ്യാർത്ഥിനി മരിച്ചനിലയിൽ

0
36

ഹൈദരാബാദ് : ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. സെന്‍റര്‍ ഫോര്‍ ദലിത് ആന്‍ഡ് ആദിവാസി സ്റ്റഡീസ് ആന്‍ഡ് ട്രാന്‍സ്ലേഷനില്‍ പിഎച്ച്‌ഡി ചെയ്യുന്ന ദീപിക മഹാപാത്ര(29)യെ കുളിമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിങ്കളാഴ്ച റാബിലെ എട്ടു മണിയോടെയാണ് ദീപികയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഖൊരഗ്പുര്‍ സ്വദേശിയാണ് മരിച്ച ദീപിക.

ഇവര്‍ അപസ്മാര രോഗിയായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂവെന്നും ഗച്ചിബൗളി പൊലീസ് അറിയിച്ചു. ദീപികയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്നാരോപിച്ച്‌ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു.