
ന്യൂഡൽഹി:പതഞ്ജലിയുടെ സർബത്തിന് യു എസിൽ വിലക്ക്.യു എസ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ വിൽക്കുന്ന സർബത്ത് കുപ്പികളിൽ ഗുണമേന്മ കൂടുതൽ ഉണ്ടെന്നാണ് ലേബലിൽ കാണിച്ചിരിക്കുന്നത്.
എന്നാൽ വിദേശ രാജ്യങ്ങളിലേക്ക് മാത്രമാണ് വ്യത്യസ്തമായ ഇത്തരത്തിൽ ഗുണമേന്മ കൂട്ടികാണിച്ചു വിൽക്കുന്നതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ആന്റ് ഫുഡ് ആന്റ് ഡ്രഗ് അഡിമിനിസ്ട്രേഷന്(യുഎസ്എഫ്ഡിഎ) കണ്ടെത്തി.ഇന്ത്യയിലും വിദേശത്തും വിൽക്കുന്ന ബെൽ സർബത്ത് ,ഗുലാബ് സർബത്ത് എന്നിവയാണ് പതഞ്ജലി ഇന്ത്യയിലും വിദേശത്തും രണ്ട് ഗുണമേന്മ കാണിച്ചു വിൽക്കുന്നത് .
ഇതോടെ സർബത്തിന്റെ യുഎസിലുള്ള വിൽപ്പന കോടതി തടഞ്ഞു വെച്ചിരിക്കുകയാണ്.ആ ബാച്ചിലെ എല്ലാ കുപ്പികളും തിരിച്ചെടുക്കാനും കോടതി ഉത്തരവിറക്കിയിട്ടുണ്ട്.