
കാസർകോഡ് : ഒരേ വീട്ടിലെ രണ്ടു കുഞ്ഞുങ്ങൾ അടുത്തടുത്ത ദിവസങ്ങളിൽ മരിച്ചു. എട്ട് മാസം പ്രായമുള്ള കുഞ്ഞു ഇന്നലെയും നാല് വയസുമുള്ള കുഞ്ഞ് ഇന്നുമാണ് മരിച്ചത്. പനി ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് കുഞ്ഞു സഹോദരങ്ങളാണ് അടുത്തടുത്ത ദിവസങ്ങളിൽ മരിച്ചത്. കുട്ടികളുടെ അമ്മയും പനി ബാധിച്ച് ചികിത്സയിലാണ്. ഇവരെ ആരോഗ്യ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. മൂവര്‍ക്കും എന്ത് തരം പനിയാണ് ബാധിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല.
കാസര്‍കോട് ബദിയെടുക്കയിലാണ് നാടിനെ കരയിച്ച സംഭവം. കന്യംപാടി സ്വദേശി അബൂബക്കര്‍ സിദ്ധിഖിന്റെ കുട്ടികളാണ് മരിച്ചത്. എട്ട് മാസം പ്രായമായ മകള്‍ സിദത്തുല്‍ മുന്‍ത്തഹ ഇന്നലെ മരിച്ചിരുന്നു. 4 വയസ് പ്രായമായ മകന് സിനാന് ഇന്ന് രാവിലെയാണ് മരിച്ചത്.