അമ്മ മകളെ കാറിൽ തനിച്ചാക്കി കാമുകനൊപ്പം പോയി ; പിഞ്ചുകുഞ്ഞ് ചൂടേറ്റ് മരിച്ചു ; അമ്മക്ക് 24 വർഷം തടവ്

0
95

ലോസാഞ്ചലസ് : പിഞ്ചുകുഞ്ഞിനെ പൊരിവെയിലത്ത് കാറില്‍ തനിച്ചാക്കി പോയി. ചൂട് കാരണം കുഞ്ഞ് വെന്തുമരിച്ചു. മകളുടെ പ്രേതബാധ ഒഴിപ്പിക്കാനെന്നാണ് അവളെ കാറില്‍ ഒറ്റക്കാക്കി പോയ അമ്മയുടെ ന്യായീകരണം. കുറ്റക്കാരിയായ അമ്മയ്ക്ക് 24 വര്‍ഷം തടവുശിക്ഷ.

കാലിഫോര്‍ണിയക്കാരിയായ എയ്ഞ്ചല ഫാക്കിനാണ് സ്വന്തം കുഞ്ഞായ മൂന്ന് വയസുകാരി മൈയയെ കാറിലാക്കി പൂട്ടിയത്. ഏയ്ഞ്ചലയുടെ കാമുകനും പ്രതിശ്രുതവരനുമായ ഉത്വാന്‍ സ്മിത്തും കേസിലെ പ്രതിയാണ്. ഒമ്പത് മണിക്കൂര്‍ നേരമാണ് എയ്ഞ്ചല മൈയയെ ലോസ് ആഞ്ചലസിലെ കൊടും ചൂടില്‍ ഒറ്റയ്ക്കാക്കിയത്.

കാറിന്റെ പിന്‍സീറ്റിലായി പുതപ്പുകളില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം. ചൂട് താങ്ങാനാകാതെയാണ് കുഞ്ഞ് മരിച്ചതെന്ന് മൈയയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പറയുന്നു.