എല്ലാ ജില്ലകളിലും പോക്‌സോ കോടതി വേണം:സുപ്രീം കോടതി

0
29

നൂറിൽ കൂടുതൽ പോക്‌സോ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള ജില്ലകളിൽ രണ്ട് മാസത്തിനുള്ളിൽ പോക്‌സോ കോടതികൾ സ്‌ഥാപിക്കണമെന്ന് സുപ്രീംകോടതി.ഇതിനായി കേന്ദ്രസർക്കാർ സംസ്‌ഥാനങ്ങൾക്ക് ഫണ്ട് അനുവദിക്കണം.

ഈ കേസുകളിൽ ഫോറൻസിക് റിപ്പോർട്ടുകൾ പെട്ടെന്ന് കിട്ടുന്നുണ്ടോയെന്ന് ചീഫ് സെക്രട്ടറിമാർ ഉറപ്പാക്കണം.രാജ്യത്ത് ഈ വർഷം രജിസ്റ്റര്‍ ചെയ്ത 24000 കേസുകളില്‍ തൊള്ളായിരത്തി പതിനൊന്ന് പോക്‌സോ കേസുകളിൽ മാത്രമാണ് തീർപ്പുണ്ടായത്.ഈ കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക പ്രോസിക്യൂട്ടര്‍മാരെ നിയമിക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.